വയനാട് കളക്ടറുടെ കത്ത് പുറത്തുവിടണമെന്ന് ചെന്നിത്തല
Friday, June 25, 2021 1:16 AM IST
തിരുവനന്തപുരം: മരംകൊള്ളയ്ക്കു വഴി തുറന്നു കൊടുത്ത റവന്യു വകുപ്പിന്റെ ഉത്തരവിന്റെ അപകടം ചൂണ്ടിക്കാട്ടിക്കൊണ്ടും ഉത്തരവ് ഉടൻ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും വയനാട് ജില്ലാ കളക്ടർ കഴിഞ്ഞ ഡിസംബറിൽ സർക്കാരിനു നൽകിയ കത്തു പുറത്തു വിടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല റവന്യു മന്ത്രി കെ. രാജന് കത്ത് നൽകി.
വയനാട് ജില്ലാ കളക്ടറുടെ കത്ത് പുറത്തു വന്നാൽ ഈ കൊള്ളയ്ക്കു പിന്നിലെ വസ്തുതകൾ പുറത്തു വരുമെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.