ടിപിആര്‍ കുറവ് കണ്ണൂരിൽ; കൂടുതൽ തൃശൂരിൽ
Wednesday, June 23, 2021 12:08 AM IST
തിരുവനന്തപുരം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) കുറവ് കണ്ണൂരിൽ- 7.8%. 12.6% ടിപിആർ ഉള്ള തൃശൂരിലാണ് ഏറ്റവും കൂടുതൽ. ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, തിരുവനന്തപുരം ജില്ലകളിൽ 10 ശതമാനത്തിൽ താഴെയാണ് ടിപിആർ.
ബാക്കി ജില്ലകളിൽ 10 മുതൽ 12.6 വരെ ശതമാനമാണ്. സംസ്ഥാനത്തെ 605 തദ്ദേശസ്ഥാപനങ്ങളിൽ ടിപിആർ മാറ്റമില്ലാതെ തുടരുകയാണ്. 91 തദ്ദേശസ്ഥാപനങ്ങളിൽ സ്ഥിതി മോശമായി. രോഗവ്യാപനത്തിൽ കുറവുണ്ടെങ്കിലും പ്രതീക്ഷിച്ച വേഗത്തിൽ കുറയുന്നില്ലെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.