ആരാധനാലയങ്ങള്‍ തുറക്കണം: എസ്എംവൈഎം
Tuesday, June 22, 2021 12:52 AM IST
കൊച്ചി: ലോക്ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ ഏറെ പ്രഖ്യാപിച്ചിട്ടും ആരാധനാലയങ്ങള്‍ തുറക്കാന്‍ അനുവദിക്കാത്തതില്‍ എസ്എംവൈഎം സംസ്ഥാന സമിതി പ്രതിഷേധിച്ചു. പൊതുഗതാഗതം തുടങ്ങിയതുള്‍പ്പെടെ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ വന്ന സാഹചര്യത്തില്‍ ആരാധനാലയങ്ങള്‍ തുറന്നു ജനങ്ങള്‍ക്ക് ആരാധന നടത്തുവാനുള്ള അവസരമൊരുക്കണം. ജനങ്ങള്‍ക്ക് ആത്മീയവും മാനസികവുമായ ഉണര്‍വ് നല്കുന്ന ആരാധനാലയങ്ങളും നിയന്ത്രണങ്ങളോടെ തുറക്കേണ്ടത് ആവശ്യമാണെന്നും യോഗം വിലയിരുത്തി.
സംസ്ഥാന പ്രസിഡന്റ് ജൂബിന്‍ കൊടിയംകുന്നേല്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ ഫാ. ജേക്കബ് ചക്കന്തറ, ആനിമേറ്റര്‍ സിസ്റ്റർ ജിസ് ലറ്റ്, അഞ്ജുമോൾ, ദിവ്യ, ആല്ബിന്, ആല്വിന്, ജിതിൻ, ജിബിന്‍ തന്നിക്കാമറ്റത്തില് തുടങ്ങിയവര്‍ പ്രസംഗിച്ചു.