ഐസിഎസ്ഇ പരീക്ഷ ഉപേക്ഷിച്ചു
Wednesday, April 21, 2021 12:39 AM IST
തിരുവനന്തപുരം: ഐസിഎസ്ഇ പത്താംക്ലാസ് പരീക്ഷ ഉണ്ടാകില്ല. താത്പര്യമുള്ളവർക്കു പരീക്ഷ എഴുതാനുള്ള അവസരം നൽകുമെന്നായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാൽ, കോവിഡ് വ്യാപനത്തിന്റെ തീവ്രത കണക്കിലെടുത്ത് പരീക്ഷ ഒഴിവാക്കാൻ തീരുമാനിക്കുകയായിരുന്നു. ഐഎസ്സി പതിനൊന്നാം ക്ലാസ് പ്രവേശന നടപടികൾ ആരംഭിക്കാനും ഓണ്‍ലൈൻ ക്ലാസുകൾ ആരംഭിക്കുന്നതിന്റെ വിശദാംശങ്ങൾ തയാറാക്കാനും കൗണ്‍സിൽ നിർദേശം നൽകി. ഐഎസ്സി പന്ത്രണ്ടാം ക്ലാസ് പരീക്ഷ നേരത്തേ മാറ്റിവച്ചിരുന്നു.