പിപിഇ കിറ്റ് ധരിച്ചാലും ആശങ്കയെന്നു പി.സി. തോമസ്
Wednesday, April 21, 2021 12:39 AM IST
കോട്ടയം: ഓരോ വീട്ടിലും ചെന്നു കോവിഡ് പരിശോധന നടത്തുമെന്ന പ്രഖ്യാപനം ആശ്വാസകരമാണെങ്കിലും വീടുകളിൽ ചെല്ലുന്ന പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകർ കോവിഡ് പോസിറ്റീവായ രോഗികളുമായും ബന്ധപ്പെടുന്നതിനാൽ ഇതിലുള്ള ആശങ്ക പരിഹരിക്കാൻ നടപടിയെടുക്കണമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ പി.സി. തോമസ്. ഈക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും പി.സി. തോമസ് പറഞ്ഞു.