വൈദ്യുതി ബോർഡിൽ വാതില്‍പ്പടി സേവനം വ്യാപകമാക്കും: മന്ത്രി എം.എം. മണി
Sunday, January 24, 2021 12:12 AM IST
തിരുവനന്തപുരം: ജീവനക്കാര്‍ ഉപയോക്താക്കളുടെ അടുത്തെത്തി വൈദ്യുതി ബോർഡുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ നിർവഹിക്കുന്ന വാതില്‍പ്പടി സേവനം വ്യാപിപ്പിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു.
തിരുവനന്തപുരത്ത് വൈദ്യുതിഭവനില്‍ ജീവനക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുകയായിരുന്നു മന്ത്രി. കെഎസ്ഇബി യില്‍ ശമ്പളപരിഷ്കരണ നടപടികള്‍ക്ക് തുടക്കം കുറിച്ചതായി അദ്ദേഹം അറിയിച്ചു. കെഎസ്ഇബി സിഎംഡി എന്‍.എസ്. പിള്ള, ഡയറക്ടര്‍മാരായ പി. കുമാരന്, ഡോ. രാജന്, മിനി ജോര്‍ജ്, ചീഫ് എന്‍ജിനിയര്‍ (എച്ച്ആര്‍എം), സി. കലാധരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.