ജനുവരിയിൽ റിക്കാർഡ് മഴ
Wednesday, January 20, 2021 1:00 AM IST
തിരുവനന്തപുരം: സംസ്ഥാനത്തുനിന്നും തുലാവർഷം പിന്മാറിയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 2020 ഒക്ടോബർ ഒന്നിന് പെയ്തു തുടങ്ങിയ തുലാവർഷത്തിൽ ഡിസംബർ 31 വരെ 26 ശതമാനം മഴക്കുറവാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. ഇതോടെ ജനുവരിയിലെ മഴയുടെ അളവിൽ കേരളം റിക്കാർഡിഡുകയും ചെയ്തു.
ജനുവരി ഒന്നുമുതൽ ഇന്നലെവരെ സംസ്ഥാനത്ത് 104.3 മില്ലീമീറ്റർ മഴയാണ് കേരളത്തിൽ പെയ്ത ത്. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസവും കിഴക്കൻ കാറ്റിന്റെ ശക്തി കുറയാതിരുന്നതും ഇന്ത്യൻ മഹാസമുദ്രത്തിലെ മാഡൻ-ജൂലിയൻ ഓസിലേഷന്റെ സാന്നിധ്യവുമാണ് ജനുവരിയിൽ വലിയ അളവിൽ മഴ ലഭിക്കാനിടയാക്കിയതെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നത്.