നിയമനസംവരണം: ഹര്ജി മാറ്റി
Wednesday, January 20, 2021 1:00 AM IST
കൊച്ചി: ദേവസ്വം ബോര്ഡിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളില് സംവരണം നടപ്പാക്കാത്തതു ചോദ്യം ചെയ്തു സമര്പ്പിച്ച ഹര്ജി തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ വാദത്തിനായി ഹൈക്കോടതി ജനുവരി 27 ലേക്ക് മാറ്റി. ദേവസ്വം ബോര്ഡ് കോളജുകളും സ്കൂളുകളും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്നു വിലയിരുത്തി സംവരണം പാലിക്കാതെ നിയമനം നടത്തുന്നത് വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നു ഹര്ജിയില് ആരോപിക്കുന്നു.