പോലീസുകാരുടെ പരാതി പരിഹരിക്കാൻ ഡിജിപിയുടെ വീഡിയോ കോണ്‍ഫറൻസ് സംവിധാനം
Sunday, November 22, 2020 11:31 PM IST
തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥരുടെ വ്യക്തിപരവും സർവീസ് സംബന്ധവുമായ പ്രശ്നങ്ങൾ സംസ്ഥാന പോലീസ് മേധാവിക്കു മുൻപിൽ ഓണ്‍ലൈൻ വഴി അവതരിപ്പിച്ച് പ്രശ്നപരിഹാരം സാധ്യമാക്കുന്ന പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാകും.
SPC TALKS TO COPS എന്ന് നാമകരണം ചെയ്തിരിക്കുന്ന ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത പോലീസ് ഉദ്യോഗസ്ഥർക്ക് നേരിട്ടുതന്നെ ഡിജിപിക്ക് പരാതി നൽകാമെന്നതാണ്. മുൻകൂട്ടി ലഭിച്ച പരാതികളിൽ പ്രാഥമിക അന്വേഷ
ണം നടത്തിയശേഷം തെരഞ്ഞെടുക്കപ്പെട്ട പരാതിക്കാരോട് സംസ്ഥാന പോലീസ് മേ
ധാവി വീഡിയോ കോണ്‍ഫറൻസ് വഴി സംസാരിക്കും. പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ ജീവിത പങ്കാളിക്കും വിരമിച്ച പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകാം. കണ്ണൂർ, ഇടുക്കി ജില്ലകളിലെ പരാതികളാണ് വ്യാഴാഴ്ച പരിഗണിക്കുന്നത്. ഈ ജില്ലകളിലെ പരാതികൾ 24ന് മുൻപ് spctalks
tocop s.pol@keral a.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ ലഭിക്കണം.
ആഴ്ചയിൽ രണ്ട് ജില്ലകളിലെ വീതം പരാതികൾ ഇപ്രകാരം വീഡിയോ കോണ്‍ഫറൻസ് വഴി പരിഗണിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. ഇതിനായി പ്രത്യേക സെല്ലിനു രൂപം നൽകി.