എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണം: ഡിവൈഎഫ്ഐ
Tuesday, September 22, 2020 1:00 AM IST
കോഴിക്കോട്: മോദി സര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ കാര്‍ഷിക ബില്ലുകള്‍ക്കെതിരെ പ്രതിഷേധിച്ച എളമരം കരീം, കെ.കെ.രാഗേഷ് എന്നിവരുള്‍പ്പെടെ എട്ടു പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്ത നടപടി അത്യന്തം അപലപനീയവും സ്വാഭാവിക നീതി നിഷേധവുമാണെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രമേയം വോട്ടിനിടണമെന്ന ആവശ്യത്തെപ്പോലും തള്ളി ശബ്ദവോട്ടോടെ ബില്ലുകള്‍ പാസാക്കി സഭാ ചട്ടങ്ങളെല്ലാം ലംഘിച്ചും പ്രതിപക്ഷാംഗങ്ങളെ അടിച്ചമര്‍ത്തിയും മുന്നോട്ടു പോകാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം ഏകാധിപത്യപരമാണെന്നും നേതാക്കള്‍ കുറ്റപ്പെടുത്തി.
എംപിമാരുടെ സസ്പെന്ഷന് പിന്‍വലിക്കണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.