പ്രവേശനന തട്ടിപ്പ്: മൂന്നു പേര് പിടിയില്‍
Monday, September 21, 2020 12:38 AM IST
കൊച്ചി: പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം തരപ്പെടുത്തിക്കൊടുക്കാമെന്ന് വാഗ്ദാനം ചെയ്തു ലക്ഷണങ്ങള്‍ തട്ടിയ കേസില്‍ മൂന്നു പേര് അറസ്റ്റിൽ. ഫീനിക്സ് ഇന്റര്‍നാഷണല്‍ എഡ്യുക്കേഷന്‍ ഗൈഡന്‍സ് ഉടമ വൈക്കം പെരുവ ആര്യപ്പിള്ളിൽ അനൂപ്ചന്ദ്രന്‍, നടക്കാവ് വൈദേഹിയിൽ ജഗല്‍കുമാര്‍, നാദാപുരം പുതിയവീട്ടിൽ ശശിധരന് എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചിയിലെ പ്രമുഖ മെഡിക്കല്‍ സയന്‍സ് ഇന്‍സ്റ്റിറ്റ്യൂട്ടിൽ വിവിധ പാരാമെഡിക്കല്‍ കോഴ്സുകള്‍ക്ക് പ്രവേശനം തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞാണ് ഇവര്‍ തട്ടിപ്പു നടത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതര്‍ നല്കിയ പരാതിയില്‍ ചേരാനെല്ലൂര്‍ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എസിപി കെ. ലാല്‍ജിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.