ഫീസ് സൗജന്യം: ബാധ്യത സർക്കാർ വഹിക്കണം: ഹൈക്കോടതി
Thursday, August 13, 2020 12:22 AM IST
കൊച്ചി: സംവരണ വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് അനുവദിച്ച ഫീസ് സൗജന്യത്തിന്റെ സാമ്പത്തിക ബാധ്യത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കേണ്ടതില്ലെന്നും ഇതു നല്കുന്നതിനു സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. നൽകേണ്ട തുകയുടെ 25 ശതമാനം മൂന്നു മാസത്തിനുള്ളില്‍ കോളജിനു സര്‍ക്കാര്‍ നല്‍കാനും ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചു.
എംജി സര്‍വകലാശാലയുടെ കേന്ദ്രീകൃത അലോട്ട്മെന്റിലൂടെ പ്രവേശനം നേടിയ പട്ടിക ജാതി-പട്ടിക വര്‍ഗ വിഭാഗങ്ങളിലെ കുട്ടികളുടെ ഫീസ് സര്‍ക്കാര്‍ നല്കണമെന്നാവശ്യപ്പെട്ടു തൊടുപുഴ അല്‍ അസര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ചെയര്മാന് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ച് ഇക്കാര്യം പറഞ്ഞത്.