കരിപ്പൂരിൽ തകർന്നത് പാട്ടത്തിനെടുത്ത വിമാനം
Wednesday, August 12, 2020 12:50 AM IST
കൊണ്ടോട്ടി: കരിപ്പൂരിൽ 18 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിൽപ്പെട്ടത് എയർഇന്ത്യ ഒന്നര വർഷം മുന്പ് മറ്റൊരു കന്പനിയിൽ നിന്നു പാട്ടത്തിനെടുത്ത വിമാനം. വിമാനം ഉപയോഗിക്കാനാകാത്ത രീതിയിൽ പിളർന്നതോടെ എയർഇന്ത്യക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. ബോയിംഗ് കന്പനി അധികൃതരുടെ പരിശോധന പൂർത്തിയാക്കിയിട്ടുണ്ട്.
അപകടത്തിന്റെ തുടർപരിശോധനകൾ പൂർത്തിയാക്കേണ്ടതുളളതിനാൽ വിമാനം അപകടസ്ഥലത്തു നിന്നു മാറ്റുന്നത് വൈകും. വിമാനത്തിലെ ബാഗേജുകൾ മാറ്റി യാത്രക്കാർക്കു കൈമാറാനുളള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
2018-ൽ ബോയിംഗ് വിമാന കന്പനി വിൽപ്പന നടത്തിയ വിമാനം 2018 സെപ്റ്റംബറിലാണ് എയർ ഇന്ത്യ മറ്റൊരു വിമാന കന്പനിയിൽ നിന്നു പാട്ടത്തിനെടുത്തത്.