മാനദണ്ഡം പാലിക്കാതെ സമരം: 3,214 കേസ് രജിസ്റ്റര്‍ ചെയ്തു
Thursday, July 16, 2020 12:48 AM IST
കൊച്ചി: കോവിഡ് രോഗ വ്യാപനം തടയാനുള്ള മാനദണ്ഡങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് സംസ്ഥാനത്ത് പ്രതിഷേധ സമരങ്ങളും ധര്‍ണകളും നടത്തിയതിന് 3,214 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന സമരങ്ങള്‍ തടയണമെന്നാവശ്യപ്പെട്ടുള്ള പൊതുതാല്പര്യ ഹര്‍ജികൾ പരിഗണിക്കവേയാണ് ഡിവിഷന് ബെഞ്ച് മുന്‍പാകെ സർക്കാർ ഇക്കാര്യം അറിയിച്ചത്.
നിര്‍ദേശങ്ങള്‍ പാലിക്കാതെയുള്ള പ്രതിഷേധ സമരങ്ങളും ധര്‍ണകളും പ്രകടനങ്ങളും സംസ്ഥാനത്ത് അനുവദിക്കരുതെന്നു ഹൈക്കോടതി ഹർജിയിൽ ഉത്തരവിട്ടുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതാണ് രോഗവ്യാപനം രൂക്ഷമാകാന്‍ കാരണം. സമരങ്ങളെ നേരിട്ടതിനെത്തുടര്‍ന്ന് പോലീസുകാര്‍ക്ക് രോഗബാധയുണ്ടായിട്ടില്ല.