എൽഎൽബി അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാം
Wednesday, July 8, 2020 12:14 AM IST
തിരുവനന്തപുരം: ത്രിവത്സര/പഞ്ചവത്സര എൽഎൽബി കോഴ്സിലേക്കുള്ള പ്രവേശനത്തിനായി സമർപ്പിച്ച അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിനു 16ന് വൈകുന്നേരം അഞ്ചുവരെ സമംയ അനുവദിച്ചു. കാൻഡിഡേറ്റ് പോർട്ടൽ വഴി അപേക്ഷാ നന്പരും പാസ്വേഡും നൽകി പ്രൊഫൈൽ പേജിൽ ദൃശ്യമാകുന്ന മെമ്മോ ഡീറ്റെയിൽസ് എന്ന മെനു ഐറ്റം ക്ലിക്ക് ചെയ്താൽ ന്യൂനതകൾ പരിഹരിക്കാം.