സുവിശേഷ സാക്ഷ്യത്തിലൂടെ സമൂഹത്തെ പ്രകാശിപ്പിക്കണം: മാര്‍ ആലഞ്ചേരി
Saturday, July 4, 2020 2:13 AM IST
കൊച്ചി: നമ്മുടെ നാടിന്റെ സംസ്കാരത്തിന്റെ നന്മകള് സ്വാംശീകരിച്ചു സുവിശേഷത്തിനു സാക്ഷ്യം വഹിച്ചു സമൂഹത്തെ പ്രകാശിപ്പിക്കാന്‍ വിളിക്കപ്പെട്ടവരാണു ക്രൈസ്തവരെന്നു സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്ന സീറോ മലബാര്‍ സഭാ ദിനത്തോടനുബന്ധിച്ച് അര്‍പ്പിച്ച റാസാ കുര്‍ബാനയില്‍ വചനസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
മാര്‍ത്തോമാ ശ്ലീഹായില്‍ വിളങ്ങിനിന്ന വിശ്വാസ തീക്ഷ്ണതയും പ്രേഷിതചൈതന്യവും ക്രൈസ്തവ ജീവിതത്തിന് സാക്ഷ്യംവഹിക്കാന്‍ വിശ്വാസസമൂഹത്തിന് ശക്തിയാകണം. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള വിശ്വാസി സമൂഹങ്ങളെ സന്ദേശത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ് പ്രത്യേകം പരാമര്‍ശിച്ചു ദുക്റാനാ തിരുനാള്‍ മംഗളങ്ങള്‍ ആശംസിച്ചു.