ധാരണ പാലിക്കാതെ മുന്നണിയിൽ തുടരാനാകില്ല: ജോസഫ്
Friday, July 3, 2020 12:17 AM IST
തൊടുപുഴ: ധാരണ പാലിക്കാത്തവർക്ക് യുഡിഎഫിൽ തുടരാനാകില്ലെന്ന് പി.ജെ. ജോസഫ് എംഎൽഎ. ജോസ് കെ. മാണി യുഡിഎഫിൽനിന്നു സ്വയം പുറത്തുപോയതാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് അവിശ്വാസം അനന്തമായി നീളില്ല.
തന്ത്രപരമായ ഇടവേളയാണ് ഇപ്പോഴുള്ളത്. ഇതിനിടെ കൂടുതൽ നേതാക്കൾ തങ്ങളുടെ പക്ഷത്തേക്കെത്തും. കോട്ടയത്തുനിന്നും പത്തനംതിട്ടയിൽനിന്നും കൂടുതൽ പേർ വരും. നിഗൂഢ ലക്ഷ്യത്തോടെയാണ് ജോസ് പുറത്തുപോയത്. എൽഡിഎഫ് എത്ര സീറ്റ് നൽകിയാലും ജോസ് വിഭാഗം വിജയിക്കില്ല. എൽഡിഎഫിലേക്കു പോകണമോയെന്നത് അവർക്കു തീരുമാനിക്കാമെന്നും ജോസഫ് പറഞ്ഞു.