നികുതി അടയ്ക്കാൻ തീയതി നീട്ടി
Saturday, June 6, 2020 1:28 AM IST
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലെ വസ്തു നികുതി, വിനോദ നികുതി, വിവിധ ലൈസൻസുകൾ, ഫീസുകൾ എന്നിവ അടയ്ക്കുന്നതിനുള്ള കാലാവധി നീട്ടി.
വസ്തുനികുതി, വിനോദനികുതി എന്നിവ പിഴ കൂടാതെ അടയ്ക്കുന്നതിനും വ്യാപാരത്തിനുള്ളത് അടക്കം വിവിധ ലൈസൻസുകൾ പുതുക്കുന്നതിനും കാലാവധി 30 വരെ. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക പിഴ ഒഴിവാക്കി അടക്കുന്നതിനുള്ള സമയപരിധി ജൂലൈ അഞ്ചു വരെയും നീട്ടി.