ക്വാറന്റൈന് ചെലവ്: കമ്മീഷന് റിപ്പോർട്ട് തേടി
Saturday, June 6, 2020 12:28 AM IST
കൊച്ചി: ജോലി നഷ്ടപ്പെട്ട് ഗള്‍ഫില്‍ നിന്നു മടങ്ങിയെത്തുന്ന പ്രവാസികളുടെ ക്വാറന്റൈന് കാലയളവിലെ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ചീഫ് സെക്രട്ടറി ഇക്കാര്യം പരിശോധിച്ച് നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക് നിർദേശിച്ചു.മനുഷ്യാവകാശ പ്രവര്‍ത്തകനും കൊച്ചി നഗരസഭാ കൗണ്‍സിലറുമായ തമ്പി സുബ്രഹ്മണ്യനാണ് പരാതി നൽകിയത്.