ക്വാറന്റൈന് ഫീസ്: യുഡിഎഫിന്റെ കളക്ടറേറ്റ് ധർണ ഇന്ന്
Friday, May 29, 2020 12:22 AM IST
തിരുവനന്തപുരം: പ്രവാസികളില്‍ നിന്നു ക്വാറന്റൈന് ഫീസ് ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് യുഡിഎഫിന്റെ നേതൃത്വത്തില്‍ ഇന്ന് സംസ്ഥാനത്തെ കളക്ടറേറ്റുകൾക്കു മുന്നിൽ ധര്‍ണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നിലായിരിക്കും.
സമരത്തിൽ എംപിമാര്‍, എംഎല്‍എമാര്‍ യുഡിഎഫ് നേതാക്കള്‍ എന്നിവര്‍ സംബന്ധിക്കും. സെക്രട്ടേറിയറ്റിനു മുന്നിലെ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും.