സാലറി ചലഞ്ച് ആരോഗ്യ വകുപ്പ് ജീവനക്കാരെ ഒഴിവാക്കണമെന്നു കെജിഎംഒഎ
Thursday, April 9, 2020 12:27 AM IST
തിരുവനന്തപുരം: കൊറോണ രോഗബാധ നിയന്ത്രണത്തിൽ നിർത്താൻ പ്രവർത്തിക്കുന്ന ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടക്കമുള്ള ആരോഗ്യ പ്രവർത്തകരെ സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ചിൽ നിന്നും ഒഴിവാക്കണമെന്നു കേരള ഗവണ്മെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ(കെജിഎംഒഎ) സർക്കാരിനോട് അഭ്യർഥിച്ചു. സാലറി ചലഞ്ചിൽ നിന്നും ആരോഗ്യ വകുപ്പിലെ ഡോക്ടർമാർ അടക്കമുള്ള എല്ലാ ജീവനക്കാരെയും ഒഴിവാക്കണമെന്നും സംസ്ഥാന പ്രസിഡന്റ് ഡോ.ജോസഫ് ചാക്കോയും ജനറൽ സെക്രട്ടറി ഡോ.ജി.എസ്.വിജയകൃഷ്ണനും അഭ്യർഥിച്ചു.