ഓൺലൈൻ ഭക്ഷണവിതരണം രാത്രി എട്ടു വരെയാക്കി
Saturday, April 4, 2020 12:30 AM IST
തിരുവനന്തപുരം: ലോക്ക്ഡൗൺ സമയത്ത് ഓൺലൈൻ ഭക്ഷണ വിതരണത്തിനുള്ള സമയത്തിൽ ഇളവ്. ഓൺലൈൻ ഭക്ഷണവിതരണത്തിനുള്ള സമയപരിധി രാത്രി എട്ടു വരെയാക്കി ഉയർത്തി ചീഫ് സെക്രട്ടറി ഉത്തരവിറക്കി. രാവിലെ ഏഴു മുതൽ വൈകുന്നേരം അഞ്ചു വരെയായിരുന്നു സമയപരിധി. ഇത്തരത്തിൽ ഭക്ഷണം വിതരണം നടത്തുന്ന ഹോട്ടലുകളുടെയും ബേക്കറികളുടയും കിളിവാതിലുകൾ രാത്രി എട്ടുവരെ തുറക്കാം.