വർഗീയ വിളവെടുപ്പിനു ശ്രമിക്കരുതെന്ന്
Thursday, April 2, 2020 12:34 AM IST
തിരുവനന്തപുരം: ഡൽഹി നിസാമുദീനിലെ തബ് ലീഗ് സമ്മേളനത്തെക്കുറിച്ച് അസഹിഷ്ണുതയോടെ ചിലർ പ്രചാരണം അഴിച്ചുവിടുന്നുവെന്നും രോഗകാലത്ത് വർഗീയ വിളവെടുപ്പിന് ആരും തുനിഞ്ഞിറങ്ങേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തബ് ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത 60 പേർ സംസ്ഥാനത്ത് നിരീക്ഷണത്തിലാണ്. ആശങ്കപ്പെടേണ്ട കാര്യമില്ല. എല്ലാവരും ഒന്നിച്ചുനിന്ന് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രിമാർ ഒരു ലക്ഷം വീതം നൽകും
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാ മന്ത്രിമാരും ഒരു ലക്ഷം രൂപ വീതം നല്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു.