ട്രാവൽ ഏജൻസി ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി
Tuesday, February 25, 2020 12:52 AM IST
മൂവാറ്റുപുഴ: ട്രാവൽ ഏജൻസി ജീവനക്കാരിയെ പീഡിപ്പിച്ചതായി പരാതി. കാഞ്ഞാർ സ്വദേശിനിയായ ഇരുപത്തിനാലുകാരിയെ ട്രാവൽ ഏജൻസി ഉടമ പീഡിപ്പിച്ചു എന്നാണ് പരാതി. ഗോവ, വാഗമണ്‍, മൈസൂർ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ കൊണ്ടുപോയി ഒന്നര വർഷത്തോളംപീഡിപ്പിച്ചുവെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.
പീഡനത്തത്തുടർന്ന് ജോലി ഉപേക്ഷിച്ച യുവതിയെ സ്ഥാപനയുടമ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. യുവതിയുടെ പരാതിയിന്മേൽ കാഞ്ഞാർ പോലീസ് രജിസ്റ്റർ ചെയ്ത കേസ് മൂവാറ്റുപുഴ പോലീസിന് കൈമാറി. യുവതിയുടെ പരാതിയിന്മേൽ പോലീസ് കേസെടുത്തതോടെ സ്ഥാപന ഉടമ ഒളിവിൽപോയി. പോലീസ് അന്വേഷണം ഊർജിതമാക്കി.