പ്ല​സ് ടു ​പ​രീ​ക്ഷ എ​ഴു​തു​ന്നത് 4.52 ല​ക്ഷം വി​ദ്യാ​ർ​ഥി​ക​ൾ
Monday, February 24, 2020 11:56 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഹ​​​യ​​​ർ​ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​യ്ക്കു​​​ള്ള ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യ മാ​​​ർ​​​ച്ച് 10 മു​​​ത​​​ൽ 26 വ​​​രെ​​​യാ​​​ണ് പ​​​രീ​​​ക്ഷ. 2033 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ലാ​​​യി പ്ല​​​സ് ടു​​​വി​​​ന് 4,52,572 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളും പ്ല​​​സ് വ​​​ണി​​​ൽ ആ​​​കെ 4,38,825 പേ​​​രു​​​മാ​​​ണ് വാ​​​ർ​​​ഷി​​​ക പ​​​രീ​​​ക്ഷ എ​​​ഴു​​​തു​​​ന്ന​​​ത്.

പ്ല​​​സ് ടു​​​വി​​​ൽ സ്കൂ​​​ൾ ഗോ​​​യിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 3,77,322 കു​​​ട്ടി​​​ക​​​ളാ​​​ണ് പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​ത്. ഇ​​​വ​​​രി​​​ൽ 1,80,352 ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 1,97,970 പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ്. ഓ​​​പ്പ​​​ണ്‍ സ്കൂ​​​ൾ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 50,890 പേ​​​രും ടെ​​​ക്നി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ പേ​​​രും 1229 പേ​​​രും എ​​​ഴു​​​തു​​​ന്നു​​​ണ്ട്. മു​​​ൻ​​​വ​​​ർ​​​ഷം വി​​​വി​​​ധ വി​​​ഷ​​​യ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കാ​​​നു​​​ള്ള 22,131 പേ​​​ർ ഇ​​​ത്ത​​​വ​​​ണ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ണ്ട്.
പ്ല​​​സ് ടു​​​വി​​​ന് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കു​​​ട്ടി​​​ക​​​ൾ പ​​​രീ​​​ക്ഷ എ​​​ഴു​​​ന്ന​​​ത് ഇ​​​ത്ത​​​വ​​​ണ​​​യും മ​​​ല​​​പ്പു​​​റ​​​ത്താ​​​ണ്, 80,051 പേ​​​ർ. കോ​​​ഴി​​​ക്കോ​​​ട്ട് 46,545 പേ​​​രും പാ​​​ല​​​ക്കാ​​​ട്ട് 40,984 പേ​​​രും പ​​​രീ​​​ക്ഷ എ​​​ഴു​​​തും.


ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ ഒ​​​ൻ​​​പ​​​ത് പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റും ഗ​​​ൾ​​​ഫി​​​ൽ എ​​​ട്ട് സെ​​​ന്‍റ​​​റും മാ​​​ഹി​​​യി​​​ൽ ആ​​​റ് പ​​​രീ​​​ക്ഷാ സെ​​​ന്‍റ​​​റു​​​മു​​​ണ്ട്. ല​​​ക്ഷ​​​ദ്വീ​​​പി​​​ൽ 1268, ഗ​​​ൾ​​​ഫി​​​ൽ 498, മാ​​​ഹി​​​യി​​​ൽ 754 എ​​​ന്നി​​​ങ്ങ​​​നെ​​​യാ​​​ണ് പ്ല​​​സ് ടു ​​​എ​​​ഴു​​​തു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ടെ എ​​​ണ്ണം.

പ്ല​​​സ് വ​​​ണി​​​ൽ സ്കൂ​​​ൾ ഗോ​​​യിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ൽ 3,81,500 വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​ണ്. ഇ​​​തി​​​ൽ 1,84,841 പേ​​​ർ ആ​​​ണ്‍​കു​​​ട്ടി​​​ക​​​ളും 1,96,659 പേ​​​ർ പെ​​​ണ്‍​കു​​​ട്ടി​​​ക​​​ളു​​​മാ​​​ണ്. ഓ​​​പ്പ​​​ണ്‍ സ്കൂ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്ന് 56,104 പേ​​​രും ടെ​​​ക്നി​​​ക്ക​​​ൽ വി​​​ഭാ​​​ഗ​​​ത്തി​​​ൽ 1221 പേ​​​രും എ​​​ഴു​​​തു​​​ന്നു​​​ണ്ട്.

46 കോ​​​ന്പി​​​നേ​​​ഷ​​​നു​​​ക​​​ളി​​​ലാ​​​യി 53 വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ലാ​​​ണ് ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി പ​​​രീ​​​ക്ഷ​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന​​​ത്. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ ക്യാ​​​ന്പു​​​ക​​​ൾ ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് ആ​​​രം​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.