മുഖ്യമന്ത്രിയും സിപിഎമ്മും മലക്കം മറിയുന്നു: തിരുവഞ്ചൂർ
Sunday, February 23, 2020 12:01 AM IST
കോട്ടയം: സിഎജി റിപ്പോർട്ടുകളുടെ കാര്യത്തിൽ ഇതുവരെ എടുത്ത നിലപാടിന് ഘടകവിരുദ്ധമായാണ് ഇപ്പോൾ മുഖ്യമന്ത്രിയും സിപിഎമ്മും സ്വീകരിച്ചിട്ടുള്ള നിലപാടെന്ന് മുൻ ആഭ്യന്തരമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ. സിഎജി റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയാൽ ജുഡീഷൽ കമ്മീഷനോ സിബിഐയോ അന്വേഷിക്കണമെന്നായിരുന്നു എക്കാലത്തും സിപിഎം നിലപാട്. ഇപ്പോൾ പോലീസ് മേധാവിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളിലും അഴിമതിയിലും മുഖ്യമന്ത്രിയും സിപിഎമ്മും ഈ നിലപാട് തകിടം മറിച്ചിരിക്കുകയാണെന്ന് തിരുവഞ്ചൂർ കുറ്റപ്പെടുത്തി.
ചീഫ് സെക്രട്ടറി കൂടി ഉൾപ്പെട്ട ആക്ഷേപത്തെക്കുറിച്ച് അദ്ദേഹത്തിന്റെ കീഴുദ്യോഗസ്ഥനായ ആഭ്യന്തര വകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ടിന് കടലാസിന്റെ വില പോലുമില്ല. പോലീസ് സേനയുടെ 12,000 വെടിയുണ്ടകൾ എവിടെപ്പോയിയെന്നു പറയണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു.