പോലീസ് അഴിമതി: കേന്ദ്ര ഏജന്‍സി അന്വേഷിക്കണം: കെ. സുരേന്ദ്രന്
Thursday, February 20, 2020 11:39 PM IST
കോഴിക്കോട്: പോലീസ് സേനയുമായി ബന്ധപ്പെട്ട അഴിമതിയില്‍ എന്‍ഐഎ, സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. കേരളത്തില്‍ മാവോവാദവും മതഭീകരവാദവും ശക്തിപ്പെട്ട ഘട്ടത്തിലാണ് വെടിയുണ്ടകൾ ഉള്‍പ്പെടെ കാണാതായത്.
ആയുധങ്ങൾ തീവ്രവാദശക്തികള്ക്കുപോയോ എന്നുള്‍പ്പെടെ പരിശോധിക്കാനാണ് എന്‍ഐഎ അന്വേഷണം വേണ്ടത്.
ആഭ്യന്തരവകുപ്പിന് ലഭിക്കുന്ന കേന്ദ്രഫണ്ടില്‍ പലതും ചെലവഴിക്കുന്നത് ഓഡിറ്റ് പോലും നടത്താതെയാണ്. അതിനാലാണ് സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്. കാലിക്കറ്റ് പ്രസ്ക്ലബ്ബിന്റെ മീറ്റ് ദ പ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.