വാച്ച് ആൻഡ് വാർഡിനെതിരേ നടപടി വേണം: ചെന്നിത്തല
Thursday, January 30, 2020 12:52 AM IST
തിരുവനന്തപുരം: ഗവർണറോടുള്ള പ്രതിഷേധം നിയമസഭയിൽ രേഖപ്പെടുത്തിയ പ്രതിപക്ഷാംഗങ്ങൾക്കെതിരേ ബലപ്രയോഗം നടത്തുകയും അവരെ തള്ളിയിടുകയും ദേഹോപദ്രവം ഏല്പിക്കുകയും ചെയ്ത വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കർക്ക് കത്ത് നൽകി.
പ്രതിപക്ഷാംഗങ്ങളായ അൻവർ സാദത്ത്, ടി.വി. ഇബ്രാഹിം, എൽദോസ് കുന്നപ്പിള്ളി, എം. വിൻസെന്റ് എന്നിവർക്കെതിരെയാണ് വാച്ച് ആൻഡ് വാർഡ് ബലപ്രയോഗം നടത്തിയത്. ഇക്കാര്യത്തിൽ സ്പീക്കർ അന്വേഷണം നടത്തി കുറ്റക്കാരായ വാച്ച് ആൻഡ് വാർഡ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് രമേശ് ചെന്നിത്തല സ്പീക്കറോട് അവശ്യപ്പെട്ടത്.