രാജ്കുമാറിന്റെ കൊലപാതകം: സിബിഐ അന്വേഷണം തുടങ്ങി
Tuesday, January 28, 2020 12:53 AM IST
നെടുങ്കണ്ടം: തൂക്കുപാലം ഹരിത ചിട്ടി തട്ടിപ്പ് കേസ് പ്രതി രാജ് കുമാറിന്റെ ഉരുട്ടിക്കൊല സംബന്ധിച്ച് സിബിഐ കേസ് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രണ്ടുദിവസത്തിനകം കേസുമായി ബന്ധപ്പെട്ട കൂടുതൽ നടപടി ക്രമങ്ങളിലേക്ക് സിബിഐ കടന്നേക്കും.
പോലീസ് പിടികൂടി അഞ്ചുദിവസത്തിനുശേഷം പീരുമേട് സബ്ജയിലിൽ രാജ് കുമാർ മരിച്ചതോടെയാണ് സംഭവം വിവാദമായത്. ഇതിനെ തുടർന്ന് സർക്കാർ ക്രൈം ബ്രാഞ്ചിനു അന്വേഷണ ചുമതല നൽകി. തുടർന്ന് അന്വേഷണം സിബിഐയ്ക്കു വിട്ടു. സർക്കാർ നിയോഗിച്ച ജുഡീഷൽ കമ്മിഷന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.