കേന്ദ്ര പദ്ധതികൾക്ക് ഇടതുനിറം നല്കാൻ തപാൽ ഉദ്യോഗസ്ഥർ
Monday, January 20, 2020 12:34 AM IST
കണ്ണൂർ: ബാങ്കിംഗ് സേവനങ്ങൾ വീട്ടുപടിക്കലെത്തിക്കുന്ന കേന്ദ്രസർക്കാരിന്റെ ഇന്ത്യ പോസ്റ്റ് പേമെന്റ്സ് ബാങ്കും (ഐപിപിബി) പെൺകുട്ടികൾക്കായി മാതാപിതാക്കൾക്കോ നിയമപരമായ രക്ഷാകർത്താക്കൾക്കോ തുടങ്ങാൻ കഴിയുന്ന സുകന്യ സമൃദ്ധി അക്കൗണ്ടും (എസ്എസ്എ), കേരള സർക്കാരിന്റെ പദ്ധതിയാണെന്നു വരുത്തിത്തീർക്കാൻ ഒരുകൂട്ടം തപാൽ ഉദ്യോഗസ്ഥരുടെ ശ്രമം.
കേന്ദ്രസർക്കാർ നിർദേശത്തെത്തുടർന്ന് ഐപിപിബി അക്കൗണ്ട് /എസ്എസ്എ അക്കൗണ്ട് പ്രചാരണ മേള സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ഇതിനായി കണ്ണൂർ പോസ്റ്റൽ ഡിവിഷൻ പ്രിന്റ് ചെയ്ത പരസ്യമാണ് വിവാദമായിരിക്കുന്നത്. തപാൽ വകുപ്പിലെ ഒരുപറ്റം ഇടത് അനുകൂലികളാണ് ഇതിനുപിന്നിലെന്നാണ് ആരോപണം. കേരളത്തിലെ ഒരു മന്ത്രി, രണ്ട് എംഎൽഎമാർ, ഒരു നഗരസഭാ ചെയർമാൻ എന്നിവരുടെ ഫോട്ടോയാണ് പരസ്യത്തിലുള്ളത്.