കൊച്ചി സൈക്ലത്തോണ്‍ മൂന്നാം പതിപ്പ് നാളെ
Saturday, January 18, 2020 12:05 AM IST
കൊച്ചി: ഗ്യാസ് അഥോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയില്‍) കൊച്ചി സംഘടിപ്പിക്കുന്ന കൊച്ചി സൈക്ലത്തോണിന്റെ മൂന്നാം പതിപ്പ് നാളെ നടക്കും.
എറണാകുളം മഹാരാജാസ് കോളജ് ഹോക്കി ഗ്രൗണ്ടില്‍ രാവിലെ ആറിന് ആരംഭിക്കുന്ന സൈക്ലത്തോണില്‍ നാനാതുറകളില്‍ നിന്നുള്ളവർ പങ്കെടുക്കും. സക്ഷം 2020 (സന്‍രക്ഷന്‍ ക്ഷമതാ മഹോത്സവ്) എന്ന് പേരിട്ടിരിക്കുന്ന പ്രചാരണ പരിപാടികളിലെ ഒരു പ്രധാന ഇനമാണ് ഈ സൈക്കിള്‍ യജ്ഞം.
സൈക്കിളുമായി വരുന്ന 12 വയസിനു മേല്‍ പ്രായമുള്ളവർക്ക് സൈക്ലത്തോണില്‍ പങ്കെടുക്കാം.
സൈക്ലത്തോണില്‍ പങ്കെടുക്കുന്നതിന് www.sakshamcycledaykochi.com എന്ന വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യാം. ഫേസ്ബുക്ക് പേജ്: www.facebook.com/sakshamcyclathon 2020.