റവ.ഡോ.ആർ.ജ്ഞാനദാസ്, ഡോ.പി.കെ. റോസ് ബിസ്റ്റ്,ഡോ.സി. ജയകുമാരി സിഎസ്ഐ സിനഡ് എക്സിക്യൂട്ടീവിൽ
Friday, January 17, 2020 11:56 PM IST
തിരുവനന്തപുരം: സിഎസ്ഐ സിനഡ് എക്സിക്യൂട്ടീവ് അംഗങ്ങളായി ദക്ഷിണ കേരള മഹായിടവകയിൽനിന്ന് റവ. ഡോ. ആർ. ജ്ഞാനദാസ്, ഡോ. പി. കെ. റോസ് ബിസ്റ്റ്, ഡോ. സി. ജയകുമാരി എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. തിരുച്ചിറപ്പള്ളി ബിഷപ് ഹീബർ കോളജിൽ നടന്ന സഭാ സിനഡിലാണ് തെരഞ്ഞെടുപ്പു നടന്നത്. മൂന്ന് വർഷമാണ് കാലാവധി.
സി എസ് ഐ മോഡറേറ്ററായി ബിഷപ് റവ.എ. ധർമ്മരാജ് റസാലത്തെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. റവ. ഡോ. ആർ. ജ്ഞാനദാസ് നിലവിൽ ദക്ഷിണ കേരള മഹായിടവക വൈസ് ചെയർമാനാണ്. ഡോ. പി. കെ. റോസ് ബിസ്റ്റ് ദക്ഷിണ കേരള മഹായിടവക സെക്രട്ടറിയും തിരുവനന്തപുരം ഗവ.മെഡിക്കൽ കോളജിലെ ന്യൂറോ സർജറി വിഭാഗം അസോസിയറ്റ് പ്രഫസറുമാണ്. ഡോ. സി. ജയകുമാരി തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലെ എൻഡോക്രൈനോളജി വിഭാഗം അസോസിയറ്റ് പ്രഫസറാണ്.