അള്‍ജിബ്ര കോണ്‍ഫറന്‍സ് 13 ന് തുടങ്ങും
Monday, December 9, 2019 11:38 PM IST
തൃശൂര്‍: ചാലക്കുടി പനമ്പിള്ളി സ്മാരക ഗവ.കോളജില്‍ ഗണിതശാസ്ത്രത്തിലെ അള്‍ജിബ്ര സംബന്ധിയായ വിഷയത്തില്‍ 13നും 14നും രാജ്യാന്തര കോണ്‍ഫറന്‍സ് സംഘടിപ്പിക്കും.
13നു രാവിലെ 9.15നു കോളജ് വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വി.വിഘ്നേശ്വരിയും യുഎസ്എയിലെ നെബ്രാസ്കാ സര്‍വകലാശാല പ്രഫസര്‍ ഡോ.ജോണ്‍ സി.മീക്കനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും.