ഡോ. ടി. വി. രാജേന്ദ്രലാൽ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ
Friday, November 22, 2019 11:09 PM IST
തിരുവനന്തപുരം: ഫാം ഇൻഫർമേഷൻ ബ്യൂറോ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറായി ഡോ.ടി.വി.രാജേന്ദ്രലാൽ ചുമതലയേറ്റു. സംസ്ഥാന കൃഷിവകുപ്പിൽ 32 വർഷമായി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഫാം ഇൻഫർമേഷൻ ബ്യൂറോയിലെ മുൻ മീഡിയ വിഭാഗം ഡപ്യൂട്ടി ഡയറക്ടറാണ്. തിരുവനന്തപുരം ആത്മ പ്രോജക്ട് ഡയറക്ടറായിരിക്കെയാണ് പുതിയ നിയമനം. കേരള കാർഷിക സർവകലാശാലയിൽനിന്നു കാർഷിക വിജ്ഞാന വ്യാപനത്തിൽ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റ് ബിരുദവും നേടിയിട്ടുണ്ട്.