ബാങ്ക് ലയനം: ബുധനാഴ്ച അർധരാത്രി മുതൽ സൂചനാ പണിമുടക്ക്
Sunday, September 22, 2019 12:56 AM IST
തിരുവനന്തപുരം: പൊതുമേഖലാ ബാങ്കുകൾ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരേ പ്രതിഷേധവുമായി ബാങ്ക് ജീവനക്കാരുടെ സംഘടനകൾ.
ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷൻ(എഐബിഒസി), ഓൾ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് അസോസിയേഷൻ(എഐബിഒഎ), ഇന്ത്യൻ നാഷണൽ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഗ്രസ് (ഐഎൻബിഒസി), നാഷണൽ ഓർഗനൈസേഷൻ ഓഫ് ബാങ്ക് ഓഫീസേഴ്സ് (എൻഒബിഒ) എന്നീ സംഘടനകൾ സംയുക്തമായി 25ന് അർധരാത്രി മുതൽ 27 അർധരാത്രി വരെ സൂചനാ പണിമുടക്ക് നടത്തുമെന്നു സംയുക്ത സമരസമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
കേരളത്തിലും ബാങ്ക് ജീവനക്കാർ പണിമുടക്കും. പരിഹാരം ഉണ്ടായില്ലെങ്കിൽ നവംബർ രണ്ടാമത്തെ ആഴ്ച മുതൽ അനിശ്ചിതകാല പണിമുടക്കിനും തീരുമാനിച്ചിട്ടുണ്ട്.