പയ്യന്നൂർ റോട്ടറി ക്ലബ്; എൽഎൻ ഫോർ കൃത്രിമ കൈ നൽകുന്നു
Wednesday, September 18, 2019 11:36 PM IST
കണ്ണൂർ: പയ്യന്നൂർ റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തിൽ മുട്ടിന് താഴെവച്ച് കൈ നഷ്ടപ്പെട്ടവർക്ക് എൽഎൻ ഫോർ കൃത്രിമ കൈ വച്ചുനൽകുന്നതിനുള്ള ക്യാമ്പ് സംഘടിപ്പിക്കുന്നു.
പയ്യന്നൂർ വിഠോബാ ക്ഷേത്രത്തിനടുത്തുള്ള കെ.ജി. മല്ലർ മെമ്മോറിയൽ ഹാളിലാണ് സ്നേഹ സ്പർശം എന്നപേരിൽ ക്യാന്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകരായ വി. നരേന്ദ്ര ഷേണായ്, വിജി നായനാർ, ഡോ. എം. വിനോദ് കുമാർ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.