പ്രാർഥനാറാലി
Sunday, August 25, 2019 12:25 AM IST
കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരുകൂട്ടം അല്മായർ ഇന്നു നടത്താനിരുന്ന പ്രതിഷേധപ്രകടനം ഉപേക്ഷിച്ച് പ്രാർഥനാറാലിയാക്കി. കാക്കനാട് സെന്റ് തോമസ് മൗണ്ടിലേക്കാണ് റാലി നടത്തുന്നത്. കലൂർ റിന്യൂവൽ സെന്ററിൽ ചേർന്ന ഒരുകൂട്ടം അല്മായരുടെ യോഗമാണ് ഈ തീരുമാനമെടുത്തത്.
പ്രതിഷേധപ്രകടനത്തിൽനിന്നു പിന്തിരിയാൻ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും അതിരൂപതാംഗങ്ങളായ മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ ബിഷപ്പുമാരും ചേർന്ന് ആഹ്വാനം ചെയ്തിരുന്നു. അതേസമയം സഭാ നേതൃത്വത്തിനെതിരേ പ്രകടനത്തിന് ആഹ്വാനം ചെയ്തവർക്കെതിരേ പ്രതിഷേധവുമായി മറ്റൊരു വിഭാഗം രംഗത്തുണ്ട്.