ദേശീയപാത 66 വികസനം: തുടര്‍നടപടി തടഞ്ഞു
Saturday, August 24, 2019 1:02 AM IST
കൊച്ചി: മലപ്പുറം ജില്ലയില്‍ ദേശീയപാത 66ന്റെ വികസനത്തിനായി ഏറ്റെടുത്ത സ്ഥലം സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കുന്ന ഉത്തരവിലെ തുടര്‍നടപടകള്‍ ഹൈക്കോടതി തടഞ്ഞു. ദേശീയപാത വികസനത്തിനായി മേഖലയില്‍ നടത്തിയ സ്ഥലമെടുപ്പുതന്നെ നിയമവിരുദ്ധവും നടപടിക്രമങ്ങള്‍ക്ക് വിരുദ്ധവുമാണെന്നാണു ഹര്‍ജിക്കാരുടെ വാദം.
ദേശീയപാത നിയമപ്രകാരം സ്ഥലം ഏറ്റെടുക്കുമ്പോള്‍ 2013 ലെ നിയമപ്രകാരം നഷ്ടപരിഹാരവും പുനരധിവാസവും നല്കാന് ഹൈക്കോടതി ഉത്തരവുണ്ട്. ഇതു പാലിക്കാതെയാണ് അധികൃതര്‍ ഏറ്റെടുത്ത ഭൂമി സര്‍ക്കാരിലേക്ക് നിക്ഷിപ്തമാക്കാന്‍ ഉത്തരവിറക്കിയതെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. ഹര്‍ജി സെപ്റ്റംബര്‍ 18ന് സമാന ഹര്‍ജികള്‍ക്കൊപ്പം വീണ്ടും പരിഗണിക്കും.