ജോ​​​ർ​​​ജ് ക​​​ള്ളി​​​വ​​​യ​​​ലി​​​ൽ

ന്യൂ​​​ഡ​​​ൽ​​​ഹി: 12 ല​​​ക്ഷം രൂ​​​പ​​​വ​​​രെ വാ​​​ർ​​​ഷി​​​ക വ​​​രു​​​മാ​​​ന​​​മു​​​ള്ള​​​വ​​​രെ ആ​​​ദാ​​​യ​​​നി​​​കു​​​തി​​​യി​​​ൽ​​​നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​​​യ വ​​​ന്പ​​​ൻ പ്ര​​​ഖ്യാ​​​പ​​​ന​​​വു​​​മാ​​​യി കേ​​​ന്ദ്ര​​​ബ​​​ജ​​​റ്റി​​​ൽ മ​​​ധ്യ​​​വ​​​ർ​​​ഗ​​​ത്തി​​​നു ബം​​​പ​​​ർ. റി​​​ബേ​​​റ്റ് അ​​​ട​​​ക്കം 12.75 ല​​​ക്ഷം രൂ​​​പ വ​​​രെ​​​യു​​​ള്ള​​​വ​​​ർ ഇ​​​നി നി​​​കു​​​തി അ​​​ട​​​യ്ക്കേ​​​ണ്ട. എ​​​ന്നാ​​​ൽ, ജി​​​എ​​​സ്ടി നി​​​ര​​​ക്കു​​​ക​​​ളി​​​ൽ പ്ര​​​തീ​​​ക്ഷി​​​ച്ച പ​​​രി​​​ഷ്കാ​​​ര​​​മു​​​ണ്ടാ​​​യി​​​ല്ല. കേ​​​ര​​​ള​​​ത്തെ അ​​​വ​​​ഗ​​​ണി​​​ച്ച കേ​​​ന്ദ്ര ധ​​​ന​​​മ​​​ന്ത്രി നി​​​ർ​​​മ​​​ല സീ​​​താ​​​രാ​​​മ​​​ന്‍റെ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​ലു​​​ട​​​നീ​​​ളം ഈ ​​​വ​​​ർ​​​ഷം നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ബി​​​ഹാ​​​റി​​​നാ​​​യി​​​രു​​​ന്നു പ്ര​​​ത്യേ​​​ക പ​​​രി​​​ഗ​​​ണ​​​ന.

ആ​​​ണ​​​വമേ​​​ഖ​​​ല​​​യി​​​ൽ സ്വ​​​കാ​​​ര്യ പ​​​ങ്കാ​​​ളി​​​ത്തം, ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ സ​​​ന്പൂ​​​ർ​​​ണ വി​​​ദേ​​​ശനി​​​ക്ഷേ​​​പം (എ​​​ഫ്ഡി​​​ഐ പ​​​രി​​​ധി 74ൽ​​​നി​​​ന്ന് 100 ശ​​​ത​​​മാ​​​ന​​​മാ​​​ക്കി) തു​​​ട​​​ങ്ങി ദൂ​​​ര​​​വ്യാ​​​പ​​​ക ഫ​​​ല​​​ങ്ങ​​​ളു​​​ണ്ടാ​​​ക്കു​​​ന്ന സു​​​പ്ര​​​ധാ​​​ന ന​​​യ​​​തീ​​​രു​​​മാ​​​ന​​​ങ്ങ​​​ളും നി​​​ർ​​​മ​​​ല​​​യു​​​ടെ എ​​​ട്ടാ​​​മ​​​ത്തെ ബ​​​ജ​​​റ്റി​​​ലു​​​ണ്ട്. സ്വ​​​കാ​​​ര്യ ക​​​ന്പ​​​നി​​​ക​​​ളു​​​ടെ പ​​​ങ്കാ​​​ളി​​​ത്ത​​​ത്തോ​​​ടെ 2047ഓ​​​ടെ കു​​​റ​​​ഞ്ഞ​​​ത് 100 ജി​​​ഗാ​​​വാ​​​ട്ട് ആ​​​ണ​​​വോ​​​ർ​​​ജം ഉ​​​ത്പാ​​​ദി​​​പ്പി​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യ​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞു. ആ​​​ണ​​​വോ​​​ർ​​​ജ ന​​​യപ​​​രി​​​ഷ്കാ​​​ര​​​ങ്ങ​​​ൾ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​ണെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.

കാ​​​ൻ​​​സ​​​ർ പോ​​​ലു​​​ള്ള ഗു​​​രു​​​ത​​​ര രോ​​​ഗ​​​ചി​​​കി​​​ത്സ​​​യ്ക്കു​​​ള്ള 36 ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് സ​​​ന്പൂ​​​ർ​​​ണ നി​​​കു​​​തി​​​യി​​​ള​​​വ് ന​​​ൽ​​​കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഇ​​​തോ​​​ടൊ​​​പ്പം 37 മ​​​രു​​​ന്നു​​​ക​​​ൾ​​​ക്കും 13 രോ​​​ഗീ​​​സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ​​​ക്കും നി​​​കു​​​തി പാ​​​ടെ ഒ​​​ഴി​​​വാ​​​ക്കി. ആ​​​റ് ജീ​​​വ​​​ൻ​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ളു​​​ടെ നി​​​കു​​​തി അ​​​ഞ്ചു ശ​​​ത​​​മാ​​​ന​​​മാ​​​യി കു​​​റ​​​ച്ചു.

പ​​​യ​​​ർ ​​​വ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ ഉ​​​ത്പാ​​​ദ​​​നം കൂ​​​ട്ടി സ്വ​​​യം​​​പ​​​ര്യാ​​​പ്ത​​​ത ല​​​ക്ഷ്യ​​​മി​​​ട്ട് ആ​​​റു വ​​​ർ​​​ഷ​​​ത്തെ പ​​​ദ്ധ​​​തി പ്ര​​​ഖ്യാ​​​പി​​​ച്ചു. ഉ​​​ത്പാ​​​ദ​​​നം കു​​​റ​​​ഞ്ഞ 100 ജി​​​ല്ല​​​ക​​​ൾ​​​ക്കാ​​​യി പി​​​എം ധ​​​ൻ ധ​​​ന്യ കൃ​​​ഷി യോ​​​ജ​​​ന പ​​​ദ്ധ​​​തി​​​യാ​​​ണു പു​​​തി​​​യ മ​​​റ്റൊ​​​ന്ന്. കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡി​​​ൽ​​​നി​​​ന്നു​​​ള്ള വാ​​​യ്പാ​​​പ​​​രി​​​ധി മൂ​​​ന്നി​​​ൽ​​​നി​​​ന്ന് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ​​​യാ​​​ക്കി ഉ​​​യ​​​ർ​​​ത്തി. ഇ​​​തൊ​​​ഴി​​​കെ, ക​​​ർ​​​ഷ​​​ക​​​രു​​​ടെ വ​​​രു​​​മാ​​​നവ​​​ർ​​​ധ​​​ന​​​യ്ക്കും കാ​​​ർ​​​ഷി​​​കോ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ന്യാ​​​യ​​​വി​​​ല​​​യ്ക്കും സ​​​ഹാ​​​യ​​​ക​​​മാ​​​യ പ​​​ദ്ധ​​​തി​​​ക​​​ളോ, കാ​​​ർ​​​ഷി​​​ക ക​​​ടാ​​​ശ്വാ​​​സ​​​മോ ബ​​​ജ​​​റ്റി​​​ലി​​​ല്ല.

സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 50 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ​​​യാ​​​ണു മ​​​റ്റൊ​​​രു പ്ര​​​ധാ​​​ന തീ​​​രു​​​മാ​​​നം. പ​​​ത്ത് വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 100 ചെ​​​റു​​​വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കും. നി​​​ർ​​​മി​​​തബു​​​ദ്ധി​​​ക്കാ​​​യി 500 കോ​​​ടി രൂ​​​പ​​​ മുടക്കി മി​​​ക​​​വി​​​ന്‍റെ കേ​​​ന്ദ്ര​​​ങ്ങ​​​ൾ തു​​​ട​​​ങ്ങും. 2025 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ലെ ധ​​​ന​​​ക്ക​​​മ്മി ജി​​​ഡി​​​പി​​​യു​​​ടെ 4.8 ശ​​​ത​​​മാ​​​ന​​​മാ​​​യും 2026 സാ​​​ന്പ​​​ത്തി​​​ക​​​വ​​​ർ​​​ഷ​​​ത്തി​​​ൽ 4.4 ശ​​​ത​​​മാ​​​ന​​​മാ​​​യും കു​​​റ​​​യു​​​മെ​​​ന്ന് ക​​​ണ​​​ക്കാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ജെ​​​ഡി-​​​യു ഭ​​​രി​​​ക്കു​​​ന്ന ബി​​​ഹാ​​​റി​​​നാ​​​യി നി​​​ര​​​വ​​​ധി പ​​​ദ്ധ​​​തി​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ച​​​പ്പോ​​​ൾ മ​​​റ്റൊ​​​രു സ​​​ഖ്യ​​​ക​​​ക്ഷി​​​യാ​​​യ ടി​​​ഡി​​​പി ഭ​​​രി​​​ക്കു​​​ന്ന ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​നെ ത​​​ഴ​​​ഞ്ഞ​​​തും ശ്ര​​​ദ്ധേ​​​യ​​​മാ​​​യി. പ്ര​​​ത്യേ​​​ക മ​​​ഖാ​​​ന (താ​​​മ​​​ര വി​​​ത്ത്) ബോ​​​ർ​​​ഡ് സ്ഥാ​​​പി​​​ക്ക​​​ൽ, പ​​​ടി​​​ഞ്ഞാ​​​റ​​​ൻ കോ​​​സി ക​​​നാ​​​ലി​​​നു സാ​​​ന്പ​​​ത്തി​​​ക സ​​​ഹാ​​​യം, പാ​​​റ്റ്ന ഐ​​​ഐ​​​ടി വി​​​ക​​​സ​​​നം എ​​​ന്നി​​​വ​​​യാ​​​ണു കേ​​​ന്ദ്ര​​​ത്തി​​​ന്‍റെ ‘പ്യാ​​​രി ബി​​​ഹാ​​​ർ’ പാ​​​ക്കേ​​​ജി​​​ലു​​​ള്ള​​​ത്.

ദ​​​രി​​​ദ്ര​​​ർ, യു​​​വാ​​​ക്ക​​​ൾ, ക​​​ർ​​​ഷ​​​ക​​​ർ, സ്ത്രീ​​​ക​​​ൾ എ​​​ന്നി​​​വ​​​ർ​​​ക്കാ​​​ണു ബ​​​ജ​​​റ്റി​​​ൽ പ്ര​​​ധാ​​​ന പ​​​രി​​​ഗ​​​ണ​​​ന​​​യെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. സാ​​​ന്പ​​​ത്തി​​​ക വ​​​ള​​​ർ​​​ച്ച​​​യു​​​ടെ പ്ര​​​ധാ​​​ന വ​​​ഴി​​​ക​​​ളാ​​​യി കൃ​​​ഷി, എം​​​എ​​​സ്എം​​​ഇ, നി​​​ക്ഷേ​​​പം, ക​​​യ​​​റ്റു​​​മ​​​തി എ​​​ന്നി​​​വ​​​യ്ക്കാ​​​കും ഊ​​​ന്ന​​​ൽ. വി​​​ക​​​സി​​​ത ഭാ​​​ര​​​ത​​​മെ​​​ന്ന ല​​​ക്ഷ്യ​​​ത്തി​​​ലേ​​​ക്ക് അ​​​ടു​​​ക്കു​​​ന്ന​​​താ​​​ണ് ബ​​​ജ​​​റ്റെ​​​ന്ന് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി പ​​​റ​​​ഞ്ഞു.

എ​​​ന്നാ​​​ൽ ബു​​​ധ​​​നാ​​​ഴ്ച വോ​​​ട്ടെ​​​ടു​​​പ്പു ന​​​ട​​​ക്കു​​​ന്ന ഡ​​​ൽ​​​ഹി​​​യി​​​ലെ ശ​​​ന്പ​​​ള​​​ക്കാ​​​രാ​​​യ വോ​​​ട്ട​​​ർ​​​മാ​​​രെ​​​യും മാ​​​സ​​​ങ്ങ​​​ൾ​​​ക്ക​​​കം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ബി​​​ഹാ​​​റി​​​ലെ വോ​​​ട്ട​​​ർ​​​മാ​​​രെ​​​യും ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള രാ​​​ഷ്‌​​​ട്രീ​​​യ​​​മാ​​​ണു ബ​​​ജ​​​റ്റി​​​ലെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷം കു​​​റ്റ​​​പ്പെ​​​ടു​​​ത്തി.

ബജറ്റ് ഒറ്റനോട്ടത്തിൽ

☛ ആ​​​​​ദാ​​​​​യ​​​​​നി​​​​​കു​​​​​തി പ​​​​​രി​​​​​ധി 12 ല​​​​​ക്ഷ​​​​​മാ​​​​​ക്കി ഉ​​​​​യ​​​​​ർ​​​​​ത്തി. സ്റ്റാ​​​​​ൻ​​​​​ഡാ​​​​​ർ​​​​​ഡ് ഡി​​​​​ഡ​​​​​ക‌്ഷ​​​​​ൻ കൂ​​​​​ട്ടി​​​​​യാ​​​​​ൽ 12.75 ല​​​​​ക്ഷം രൂ​​​​​പ വ​​​​​രെ നി​​​​​കു​​​​​തി​​​​​യി​​​​​ല്ല.

☛ പ്ര​​​​​തി​​​​​രോ​​​​​ധ മേ​​​​​ഖ​​​​​ല​​​​​യ്ക്ക് 6.81 ല​​​​​ക്ഷം കോ​​​​​ടി രൂ​​​​​പ.

☛ വീ​​​ട്ടു​​​വാ​​​ട​​​ക​​​യി​​​ലെ നി​​​കു​​​തി​​​യി​​​ള​​​വ് പ​​​രി​​​ധി ആ​​​റു ല​​​ക്ഷ​​​മാ​​​ക്കി.

☛ ആ​​​ദാ​​​യ​​​നി​​​കു​​​തി അ​​​ട​​​യ്ക്കു​​​ന്ന​​​തി​​​ലെ കാ​​​ല​​​താമസ​​​ത്തി​​​ൽ ശി​​​ക്ഷാ​​​ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കി​​​ല്ല.

☛ ന​​​വീ​​​ക​​​രി​​​ച്ച ഇ​​​ൻ​​​കം ടാ​​​ക്സ് റി​​​ട്ടേ​​​ണു​​​ക​​​ൾ ന​​​ല്കാ​​​നു​​​ള്ള കാ​​​ലാ​​​വ​​​ധി നാ​​​ലു വ​​​ർ​​​ഷ​​​മാ​​​ക്കി.

☛ മു​​​തി​​​ർ​​​ന്ന പൗ​​​ര​​​ന്മാ​​​രു​​​ടെ ടി​​​ഡി​​​എ​​​സ് പ​​​രി​​​ധി ഒ​​​രു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി

☛ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 50 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് പ​​​ലി​​​ശ​​​ര​​​ഹി​​​ത വാ​​​യ്പ.

☛ 36 ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് ക​​​സ്റ്റം​​​സ് ഡ്യൂ​​​ട്ടി ഒ​​​ഴി​​​വാ​​​ക്കി.


☛ ഇ​​​​​ൻ​​​​​ഷ്വ​​​​​റ​​​​​ൻ​​​​​സ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ൽ നേ​​​​​രി​​​​​ട്ടു​​​​​ള്ള വി​​​​​ദേ​​​​​ശ​​​​​നി​​​​​ക്ഷേ​​​​​പം 74ൽ​​​​​നി​​​​​ന്ന് 100 ശ​​​​​ത​​​​​മാ​​​​​ന​​​​​മാ​​​​​ക്കി ‍ഉ​​​​​യ​​​​​ർ​​​​​ത്തി.

☛ സം​​​​​സ്ഥാ​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ രാ​​​​​ജ്യ​​​​​ത്തെ 100 ജി​​​​​ല്ല​​​​​ക​​​​​ളി​​​​​ൽ പ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​ത്തോ​​​​​ടെ പ്രൈം ​​​​​മി​​​​​നി​​​​​സ്റ്റ​​​​​ർ ധ​​​​​ൻ-​​​​​ധാ​​​​​ന്യ കൃ​​​​​ഷി യോ​​​​​ജ​​​​​ന ന​​​​​ട​​​​​പ്പാ​​​​​ക്കും.

☛ ആസാ​​​​​മി​​​​​ൽ 12.7 ല​​​​​ക്ഷം മെ​​​​​ട്രി​​​​​ക് ട​​​​​ൺ ശേ​​​​​ഷി​​​​​യു​​​​​ള്ള യൂ​​​​​റി​​​​​യ പ്ലാ​​​​​ന്‍റ് നി​​​​​ർ​​​​​മി​​​​​ക്കും.

☛ ബി​​​​​ഹാ​​​​​റി​​​​​ൽ മ​​​​​ഖാ​​​​​ന ബോ​​​​​ർ​​​​​ഡ് രൂ​​​​​പ​​​​​വ​​​​​ത്ക​​​​​രി​​​​​ക്കും.

☛ അ​​​​​ഞ്ചു വ​​​​​ർ​​​​​ഷ​​​​​ത്തി​​​​​ന​​​​​കം ഗ​​​​​വ. സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ൽ 50,000 അ​​​​​ട​​​​​ൽ ടി​​​​​ങ്ക​​​​​റിം​​​​​ഗ് ലാ​​​​​ബു​​​​​ക​​​​​ൾ സ്ഥാ​​​​​പി​​​​​ക്കും.

☛ എ​​​​​ല്ലാ ഗ​​​​​വ. സെ​​​​​ക്ക​​​​​ൻ​​​​​ഡ​​​​​റി സ്കൂ​​​​​ളു​​​​​ക​​​​​ളി​​​​​ലും ഗ്രാ​​​​​മീ​​​​​ണ​​​​​മേ​​​​​ഖ​​​​​ല​​​​​ക​​​​​ളി​​​​​ലെ പ്രാ​​​​​ഥ​​​​​മി​​​​​കാ​​​​​രോ​​​​​ഗ്യ​​​​​കേ​​​​​ന്ദ്ര​​​​​ങ്ങ​​​​​ളി​​​​​ലും ബ്രോ​​​​​ഡ്ബാ​​​​​ൻ​​​​​ഡ് ക​​​​​ണ​​​​​ക്ടി​​​​​വി​​​​​റ്റി ല​​​​​ഭ്യ​​​​​മാ​​​​​ക്കും.

☛ ഹോം ​​​​സ്റ്റേ​​​​ക​​​​ൾ​​​​ക്കു മു​​​​ദ്ര ലോ​​​​ൺ.

☛ സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് 50 വി​​​​നോ​​​​ദ​​​​സ​​​​ഞ്ചാ​​​​ര ​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ൾ വി​​​​ക​​​​സി​​​​പ്പി​​​​ക്കും.

☛ രാ​​​ജ്യ​​​ത്തെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ 10,000 സീ​​​റ്റു​​​ക​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കും. അ​​​ടു​​​ത്ത അ​​​ഞ്ചു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 75,000 മെ​​​ഡി​​​ക്ക​​​ൽ സീ​​​റ്റു​​​ക​​​ൾ സൃ​​​ഷ്‌​​​ടി​​​ക്കും.

☛ മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ എ​​​ല്ലാ ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലും ഡേ ​​​കെ​​​യ​​​ർ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും.

☛ എ​​​ഐ പ​​​ഠ​​​ന​​​ത്തി​​​ന് സെ​​​ന്‍റ​​​ർ ഓ​​​ഫ് എ​​​ക്സ​​​ല​​​ൻ​​​സ് സ്ഥാ​​​പി​​​ക്കു​​​ന്ന​​​ത് 500 കോ​​​ടി.

☛ ഇ​​​ന്ത്യാ പോ​​​സ്റ്റി​​​നെ വ​​​ലി​​​യ ലോ​​​ജി​​​സ്റ്റി​​​ക് ക​​​ന്പ​​​നി​​​യാ​​​ക്കും. രാ​​​ജ്യ​​​ത്തെ ഒ​​​ന്ന​​​ര ല​​​ക്ഷം പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ൾ വ​​​ഴി​​​യാ​​​ണ് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ക.

☛ 7.7 കോ​​​ടി ക​​​ർ​​​ഷ​​​ക​​​ർ​​​ക്ക് കി​​​സാ​​​ൻ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡു​​​ക​​​ൾ. വാ​​​യ്പാ​​​പ​​​രി​​​ധി അ​​​ഞ്ചു ല​​​ക്ഷ​​​മാ​​​ക്കി ഉ​​​യ​​​ർ​​​ത്തി.

☛ ബി​​​ഹാ​​​റി​​​ൽ ഗ്രീ​​​ൻ​​​ഫീ​​​ൽ​​​ഡ് വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ൾ.

☛ അ​​​ങ്ക​​​ണ​​​വാ​​​ടി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക പ​​​ദ്ധ​​​തി. അ​​​മ്മ​​​മാ​​​ർ​​​ക്കും കു​​​ഞ്ഞു​​​ങ്ങ​​​ൾ​​​ക്കും പോ​​​ഷ​​​കാ​​​ഹാ​​​ര പ​​​ദ്ധ​​​തി.

☛ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ളു​​​ടെ വ​​​ള​​​ർ​​​ച്ച​​​യ്ക്ക് 10,000 കോ​​​ടി.

☛ വ​​​നി​​​താ സം​​​രം​​​ഭ​​​ക​​​ർ​​​ക്ക് ര​​​ണ്ടു കോ​​​ടി രൂ​​​പ​​​വ​​​രെ വാ​​​യ്പ.

☛ ഇ​​​ന്ത്യ​​​യെ ക​​​ളി​​​പ്പാ​​​ട്ട​​​ങ്ങ​​​ളു​​​ടെ ആ​​​ഗോ​​​ള​​​കേ​​​ന്ദ്ര​​​മാ​​​ക്കും.

☛ പാ​​ദ​​ര​​ക്ഷ നി​​ർ​​മാ​​ണ മേ​​ഖ​​ല​​യി​​ൽ 22 ല​​ക്ഷം തൊ​​ഴി​​ല​​വ​​സ​​രം

☛ ആ​​ണ​​വ​​മേ​​ഖ​​ല​​യി​​ൽ സ്വ​​കാ​​ര്യ​​പ​​ങ്കാ​​ളി​​ത്തം

രൂപയുടെ വരവും പോക്കും

വ​​​ര​​​വ്

കോ​​​ർ​​​പ​​​റേ​​​റ്റ് നി​​​കു​​​തി 17%
ആ​​​ദാ​​​യ നി​​​കു​​​തി 22%
ക​​​സ്റ്റം​​​സ് നി​​​കു​​​തി 4%
എ​​​ക്സൈ​​​സ് ഡ‍്യൂ​​​ട്ടി 5%
ജി​​​എ​​​സ്ടി 18%
നി​​​കു​​​തി​​​യ​​​ത​​​ര വ​​​രു​​​മാ​​​നം 9%
വാ​​​യ്പ​​​യേ​​​ത​​​ര മൂ​​​ല​​​ധ​​​ന വ​​​രു​​​മാ​​​നം 1%
ക​​​ടം 24%

ചെ​​​ല​​​വ്

കേ​​​ന്ദ്ര പ​​​ദ്ധ​​​തി​​​ക​​​ൾ 16%
പ​​​ലി​​​ശ 20%
പ്ര​​​തി​​​രോ​​​ധം 8%
സ​​​ബ്സി​​​ഡി​​​ക​​​ൾ 6%
ധ​​​ന​​​ക​​​മ്മീ​​​ഷ​​​ൻ ഗ്രാ​​​ന്‍റ് 8%
നി​​​കു​​​തി​​​യി​​​ലെ സം​​​സ്ഥാ​​​ന
വി​​​ഹി​​​തം 22%
പെ​​​ൻ​​​ഷ​​​ൻ 4%
മ​​​റ്റു ചെ​​​ല​​​വു​​​ക​​​ൾ 8%
കേ​​​ന്ദ്ര സ​​​ഹാ​​​യ പ​​​ദ്ധ​​​തി​​​ക​​​ൾ %

ബജറ്റ് ഒറ്റനോട്ടത്തിൽ
(തുക കോടി രൂപയിൽ)

1. റ​​​വ​​​ന‍്യു വ​​​രു​​​മാ​​​നം 34,20,409
2. കേ​​​ന്ദ്ര നി​​​കു​​​തി 28,37,409
3. നി​​​കു​​​തി​​​യേ​​​ത​​​രം 5,83,000
4. മൂ​​​ല​​​ധ​​​ന വ​​​രു​​​മാ​​​നം 16,44,936
5. ക​​​ടം തി​​​രി​​​ച്ചു​​​കി​​​ട്ടു​​​ന്ന​​​ത് 29,000
6. മ​​​റ്റു വ​​​രു​​​മാ​​​നം 47,000
7. വാ​​​യ്പ​​​യും മ​​​റ്റും 15,68,936
8. ആ​​​കെ വ​​​രു​​​മാ​​​നം (1+4) 50,65,345
9. ആ​​​കെ ചെ​​​ല​​​വ് (10+13) 50,65,345
10. റ​​​വ​​​ന‍്യു ചെ​​​ല​​​വ് 39,44,255
11. പ​​​ലി​​​ശ 12,76,338
12. മൂ​​​ല​​​ധ​​​ന നി​​​ക്ഷേ​​​പ​​​ത്തി​​​നു​​​ള്ള ഗ്രാ​​​ന്‍റ് 4,27,192
13. മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ് 11,21,090
14. യ​​​ഥാ​​​ർ​​​ഥ മൂ​​​ല​​​ധ​​​ന​​​ച്ചെ​​​ല​​​വ് (12+13) 15,48,282
15. റ​​​വ​​​ന‍്യു ക​​​മ്മി (10-1) 5,23,846
16. യ​​​ഥാ​​​ർ​​​ഥ റ​​​വ​​​ന‍്യു ക​​​മ്മി (15-12) 96,654
17. ധ​​​ന​​​ക​​​മ്മി {9-(1+5+6)} 15,58,936
18. പ്രാ​​​ഥ​​​മി​​​ക ക​​​മ്മി (17-11) 2,92,

പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ ചെ​ല​വു​ക​ൾ(കോ​ടി​ രൂപയിൽ)

പ്ര​തി​രോ​ധം - 4,91,732
ഗ്രാ​മ​വി​ക​സ​നം 2,66,817
ആ​ഭ്യ​ന്ത​ര​കാ​ര്യ​ങ്ങ​ൾ 2,33,211
കൃ​ഷി പ്ര​വ​ർ​ത്ത​നം 1,71,437
വി​ദ്യാ​ഭ്യാ​സം 1,28,650
ആ​രോ​ഗ്യം 98,311
ന​ഗ​ര​വി​ക​സ​നം 96,777
ഐ​ടി, ടെ​ലി​കോം 95,298
ഉൗ​ർ​ജം 81,174
വാ​ണി​ജ്യം, വ്യ​വ​സാ​യം 65,553

വില കുറയുന്നവ

മൊ​​​ബൈ​​​ൽ ഫോ​​​ണു​​​ക​​​ൾ
36 ജീ​​​വ​​​ൻ​​​ര​​​ക്ഷാ മ​​​രു​​​ന്നു​​​ക​​​ൾ
വൈ​​​ദ്യു​​​ത വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ ബാ​​​റ്റ​​​റി
ക​​​ട​​​ൽ​​​വി​​​ഭ​​​വ​​​ങ്ങ​​​ൾ
ക​​​ര​​​കൗ​​​ശ​​​ല ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ
എ​​​ൽ​​​ഇ​​​ഡി​​​ക​​​ൾ
കൊ​​​ബാ​​​ൾ​​​ട്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ
വെ​​​റ്റ് ബ്ലൂ ​​​ലെ​​​ത​​​ർ
ക​​​പ്പ​​​ൽ​​​ നി​​​ർ​​​മാ​​​ണ​​​ത്തി​​​നു​​​ള്ള അ​​​സം​​​സ്കൃ​​​ത വ​​​സ്തു​​​ക്ക​​​ൾ
12 ക്രി​​​ട്ടി​​​ക്ക​​​ൽ മി​​​ന​​​റ​​​ൽ​​​സ്
ഇ​​​ല​​​ക്‌​​​ട്രോ​​​ണി​​​ക്
പാ​​​വ​​​ക​​​ളു​​​ടെ പാ​​​ർ​​​ട്സ്

വി​​​ല കൂ​​​ടു​​​ന്ന​​​വ

സ്മാ​​​ർ​​​ട്ട് മീ​​​റ്റ​​​ർ
സോ​​​ളാ​​​ർ സെ​​​ൽ
ഇ​​​ന്‍റ​​​റാ​​​ക്ടീ​​​വ് ഫ്ളാ​​​റ്റ് പാ​​​ന​​​ൽ ഡി​​​സ്പ്ലേ
ഇ​​​റ​​​ക്കു​​​മ​​​തി ചെ​​​യ്ത വ​​​സ്ത്ര​​​ങ്ങ​​​ൾ
പി​​​വി​​​സി ഫ്ലെ​​​ക്സ് ഫി​​​ലിം
പി​​​വി​​​സി ഫ്ളെ​​​ക്സ് ഷീ​​​റ്റ്
പി​​​വി​​​സി ഫ്ലെ​​​ക്സ് ബാ​​​ന​​​ർ