ന്യൂ​​​ഡ​​​ൽ​​​ഹി: ബ​​​ജ​​​റ്റ് പ്ര​​​ഖ്യാ​​​പ​​​നം പോ​​​ലെ​​​ത​​​ന്നെ ബ​​​ജ​​​റ്റ് പ്ര​​​സം​​​ഗ​​​ത്തി​​​നാ​​​യി നി​​​ർ​​​മ​​​ലാ സീ​​​താ​​​രാ​​​മ​​​ൻ ധ​​​രി​​​ച്ച സാ​​​രി​​​യും ബി​​​ഹാ​​​റി​​​നോ​​​ടു​​​ള്ള പ്ര​​​ണ​​​യം തു​​​റ​​​ന്നു​​​കാ​​​ട്ടി.

വെ​​​ളു​​​ത്ത നി​​​റ​​​മു​​ള്ള കൈ​​​ത്ത​​​റി സി​​​ൽ​​​ക്ക് സാ​​​രി ധ​​​രി​​​ച്ചാ​​​ണ് നി​​​ർ​​​മ​​​ല ലോ​​​ക്സ​​​ഭ​​​യി​​​ലെ​​​ത്തി​​​യ​​​ത്. ബി​​​ഹാ​​​റി​​​ലെ മി​​​ഥി​​​ല പ്ര​​​ദേ​​​ശ​​​ത്തെ മ​​​ധു​​​ബ​​​നി ക​​​ല​​​യോ​​​ടു​​​ള്ള ആ​​​ദ​​​ര​​​സൂ​​​ച​​​ക​​​മാ​​​യാ​​​ണ് നി​​​ർ​​​മ​​​ല ഈ ​​​സാ​​​രി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത​​​ത്. സാ​​​രി സ​​​മ്മാ​​​നി​​​ച്ച​​​താ​​​ക​​​ട്ടെ പ​​​ദ്മ​​​ശ്രീ ജേ​​​താ​​​വ് ദു​​​ലാ​​​രി ദേ​​​വി​​​യും.