x
ad
Wed, 29 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

സെ​ന്‍റ് ജെ​യിം​സ് ഇ​ട​വ​ക​യു​ടെ ര​ജ​ത ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾക്ക് തുടക്കം

ഷി​ബി പോ​ൾ മു​ള​ന്തു​രു​ത്തി
Published: October 29, 2025 12:51 PM IST | Updated: October 29, 2025 12:51 PM IST

മ​യൂ​ർ വി​ഹാ​ർ: സെ​ന്‍റ് ജെ​യിം​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഇ​ട​വ​ക​യു​ടെ ര​ജ​ത ജൂ​ബി​ലി വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ വെ​രി റ​വ. ഗീ​വ​ർ​ഗീ​സ് റ​മ്പാ​ച്ച​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ള്ളി സ്ഥാ​പി​ത​മാ​യ​തി​ന്‍റെ 25 വ​ർ​ഷ​ത്തെ സ്മ​ര​ണ​യ്ക്കാ​യി ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ൽ​ക്കു​ന്ന ഒ​രു പ​രി​പാ​ടി​യു​ടെ തു​ട​ക്ക​മാ​യി​രു​ന്നു ഉ​ദ്ഘാ​ട​ന ച​ട​ങ്ങ്.

സെ​ന്‍റ് ജെ​യിം​സ് പ​ള്ളി വി​കാ​രി റ​വ.​ഫാ. ജോ​ൺ സാ​മു​വ​ൽ ജൂ​ബി​ലി വ​ർ​ഷ​ത്തി​നാ​യി ആ​സൂ​ത്ര​ണം ചെ​യ്ത പ​രി​പാ​ടി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്നുണ്ട്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വൈ​ദി​ക ശ്രേ​ഷ്ട​രാ​യ റ​വ.ഫാ. ​ജോ​ൺ കെ. ​സാ​മു​വ​ൽ, റ​വ.ഫാ. ​അ​നു അ​ല​ക്സ്‌, റ​വ.ഫാ. ​സി​ജു തോ​മ​സ്, വെ​രി റ​വ. ഗീ​വ​ർ​ഗീ​സ് റ​മ്പാ​ച്ച​ൻ, റ​വ.ഫാ. ​ബി​നു ബി. ​തോ​മ​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : St James Church Mayur Vihar

Recent News

Up