തിരുവനന്തപുരം: സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം 1000 രൂപ വർധിപ്പിച്ചതിൽ പ്രതികരിച്ച് ആശാവർക്കർമാർ. ആശമാർ ആവശ്യപ്പെട്ടത് 21,000 രൂപയാണ്. സമരം 263 ദിവസം ആണ് നടന്നത്. ഓണറേറിയം വർധിപ്പിക്കേണ്ടത് സർക്കാർ ആണെന്ന് മുഖ്യമന്ത്രി അംഗീകരിച്ചുവെന്നും ആശമാർ അറിയിച്ചു.
ആ അർഥത്തിൽ സമരം വിജയിച്ചു.1000 രൂപ വർധനവ് എത്രയോ ചെറുത്. സമരം തുടരും. സമരത്തിന്റെ രൂപം എങ്ങനെ എന്ന് നാളെ അറിയിക്കും. 1000 രൂപ 263 ദിവസം തെരുവിൽ ഇരുന്ന് നേടിയത് ആണ്.
വിരമിക്കൽ അനുകൂല്യത്തെ കുറിച്ച് ഒന്നും പറഞ്ഞിട്ടില്ല. ആശമാർ അടിയന്തരമായ സംസ്ഥാന കമ്മിറ്റി വിളിച്ചു. സമരം തുടരും എന്ന് തന്നെയാണ് തീരുമാനം. സമരത്തിന്റെ രൂപത്തിൽ വ്യാഴാഴ്ച തീരുമാനമുണ്ടാകുമെന്നും ആശമാർ അറിയിച്ചു.
Tags : asha