ന്യൂഡൽഹി: ഹഹൽഗാം ഭീകരാക്രമണത്തിനു ശേഷം മ്യാൻമറിലെ രോഹിങ്ക്യൻ അഭയാർഥികളോടു മോശമായി പെരുമാറിയെന്ന യുഎൻ റിപ്പോർട്ടിനെ ശക്തമായി അപലപിച്ച് ഇന്ത്യ. യുഎൻ റിപ്പോർട്ട് വസ്തുതാപരമല്ലെന്ന് ഇന്ത്യ അറിയിച്ചു.
മ്യാൻമറിലെ അക്രമം ഉടനടി അവസാനിപ്പിക്കണമെന്നും, ജനാധിപത്യ പ്രക്രിയയിലൂടെയും രാഷ്ട്രീയ സംഭാഷണങ്ങളിലൂടെയും മാത്രമേ സുസ്ഥിര സമാധാനം ഉറപ്പാക്കാൻ കഴിയൂ എന്നും ഇന്ത്യ ആവർത്തിച്ചു.
വർഗീയ കണ്ണിലൂടെയുള്ള പക്ഷപാതപരമായ സമീപനത്തെ ശക്തമായി അപലപിക്കുന്നതായി എംപി ദിലീപ് സൈകിയ ഐക്യരാഷ്ട്ര സഭയിൽ പറഞ്ഞു. പഹൽഗാം ഭീകരാക്രമണം മ്യാൻമർ അഭയാർഥികളെ ബാധിച്ചുവെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ദിലീപ് സൈകിയ കൂട്ടിച്ചേർത്തു.
പഹൽഗാം ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയിലുള്ള മ്യാൻമർ അഭയാർഥികളെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു, നാടുകടത്തുമെന്ന് ഭീഷണിപ്പെടുത്തി തുടങ്ങിയ ആരോപണങ്ങളാണ് മ്യാൻമറിലെ മനുഷ്യാവകാശ സ്ഥിതിയെക്കുറിച്ചുള്ള റിപ്പോർട്ടിൽ, സ്പെഷൽ റിപ്പോർട്ടർ തോമസ് എച്ച്. ആൻഡ്രൂസ് ഉന്നയിച്ചത്.