x
ad
Thu, 30 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

ക്ഷീ​ര​മേ​ഖ​ല സ​മ​ഗ്ര സ​ർ​വേ ന​വം​ബ​ർ ഒ​ന്നി​ന്


Published: October 29, 2025 10:11 PM IST | Updated: October 29, 2025 10:11 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ത​​​ലാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​വാ​​​ൻ ക​​​ഴി​​​യു​​​ന്ന രീ​​​തി​​​യി​​​ൽ ‘സം​​​സ്ഥാ​​​ന ക്ഷീ​​​ര​​​മേ​​​ഖ​​​ല സ​​​മ​​​ഗ്ര സ​​​ർ​​​വേ 2025-26’ ന​​​വം​​​ബ​​​ർ ഒ​​​ന്നി​​​നു രാ​​​വി​​​ലെ എ​​​ട്ടി​​​ന് മൃ​​​ഗ​​​സം​​​ര​​​ക്ഷ​​​ണ-​​​ക്ഷീ​​​ര​​​വി​​​ക​​​സ​​​ന മ​​​ന്ത്രി ചി​​​ഞ്ചു​​​റാ​​​ണി​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​സ​​​തി​​​യി​​​ൽ നി​​​ന്നും ആ​​​രം​​​ഭി​​​ക്കും.

ക്ഷീ​​​ര​​​മേ​​​ഖ​​​ല​​​യി​​​ൽ സം​​​സ്ഥാ​​​ന​​​ത്ത് ആ​​​ദ്യ​​​മാ​​​യാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു ഉ​​​ദ്യ​​​മം. ക്ഷീ​​​ര​​​ക​​​ർ​​​ഷ​​​ക കൂ​​​ടി​​​യാ​​​യ മ​​​ന്ത്രി​​​യു​​​ടെ പ​​​ശു​​​പ​​​രി​​​പാ​​​ല​​​ന വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി സാ​​​മ്പി​​​ൾ സ​​​ർ​​​വേ ആ​​​രം​​​ഭി​​​ക്കും. പാ​​​ലു​​​ത്പാ​​​ദ​​​നം, ഉ​​​പ​​​ഭോ​​​ഗം, വി​​​പ​​​ണ​​​ന​​​രീ​​​തി​​​ക​​​ൾ, കാ​​​ലി​​​ത്തീ​​​റ്റ​​​യു​​​ടെ ഉ​​​പ​​​യോ​​​ഗം, തീ​​​റ്റ​​​പ്പു​​​ല്ലി​​​ന്‍റെ ല​​​ഭ്യ​​​ത, പ​​​ശുപ​​​രി​​​പാ​​​ല​​​ന​​​ രീ​​​തി​​​ക​​​ൾ എ​​​ന്നി​​​വ​​​യെ​​​ക്കു​​​റി​​​ച്ചെ​​​ല്ലാം വ്യ​​​ക്ത​​​ത ല​​​ഭി​​​ക്കു​​​ന്ന​​​തി​​​നു സ​​​ർ​​​വേ സ​​​ഹാ​​​യ​​​ക​​​ര​​​മാ​​​കും.

ക്ഷീ​​​രവി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ന്‍റെ​​​യും സാ​​​മ്പ​​​ത്തി​​​ക സ്ഥി​​​തി​​​വി​​​വ​​​രക്കണ​​​ക്ക് വ​​​കു​​​പ്പി​​​ന്‍റെ​​​യും സം​​​യു​​​ക്ത ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ മി​​​ൽ​​​മ, കേ​​​ര​​​ള ഫീ​​​ഡ്‌​​​സ്, ക്ഷീ​​​ര​​​സ​​​ഹ​​​ക​​​ര​​​ണ സം​​​ഘ​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​യു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ​​​യാ​​​ണ് സാ​​​മ്പി​​​ൾ സ​​​ർ​​​വേ ന​​​ട​​​ത്തു​​​ന്ന​​​ത്. ശാ​​​സ്ത്രീ​​​യ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട 756 വാ​​​ർ​​​ഡു​​​ക​​​ളാ​​​ണ് വി​​​വ​​​രശേ​​​ഖ​​​ര​​​ണ​​​ത്തി​​​നാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

ക്ഷീ​​​രവി​​​ക​​​സ​​​ന വ​​​കു​​​പ്പി​​​ലെ ഡ​​​യ​​​റി പ്രൊ​​​മോ​​​ട്ട​​​ർ​​​മാ​​​ർ, വി​​​മ​​​ൺ ക്യാ​​​റ്റി​​​ൽ കെ​​​യ​​​ർ വ​​​ർ​​​ക്ക​​​ർ​​​മാ​​​ർ, ക്ഷീ​​​ര​​​സം​​​ഘം പ്ര​​​തി​​​നി​​​ധി​​​ക​​​ൾ തു​​​ട​​​ങ്ങി 378 പേ​​​രെ​​​യാ​​​ണ് എ​​​ന്യൂ​​​മ​​​റേ​​​റ്റ​​​ർ​​​മാ​​​രാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തി​​​രി​​​ക്കു​​​ന്ന​​​ത്. ക​​​ർ​​​ഷ​​​ക​​​രു​​​ടെ സ​​​ർ​​​വേ ന​​​വം​​​ബ​​​ർ 10 മു​​​ത​​​ൽ ഡി​​​സം​​​ബ​​​ർ 10 വ​​​രെ​​​യാ​​​ണ് ന​​​ട​​​ക്കു​​​ന്ന​​​ത്.

Tags : Dairy Sector Survey Minister chinju rani

Recent News

Up