മ്യൂണിക്: ജര്‍മനിയിലെ പ്രധാന നഗരമായ മ്യൂണിക്കിലെ മലയാളികള്‍ ഓണം ആഘോഷിച്ചു. കേരള സമാജം മ്യൂണിക് സംഘടിപ്പിച്ച ഓണാഘോഷത്തില്‍ ആയിരത്തിലധികം ജര്‍മന്‍ മലയാളികള്‍ പങ്കെടുത്തു.
മ്യൂണിക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് കോണ്‍സല്‍ അമീര്‍ ബഷീര്‍ ആഘോഷങ്ങള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. വുമന്‍സ് ഇന്‍ മ്യൂണിക് അവതരിപ്പിച്ച 164 പേര് പങ്കെടുത്ത 10 മിനിറ്റ് നീണ്ട് നിന്ന മെഗാ തിരുവാതിര ഓണാഘോഷത്തിലെ പ്രധാന ആകര്‍ഷണമായി.
ജര്‍മനിയിലെ കലാസാംസ്കാരിക കൂട്ടായ്മയായ സംസ്കാര അവതരിപ്പിച്ച ചെണ്ടമേളത്തോട് കൂടിയാണ് കലാപരിപാടികള്‍ തുടങ്ങിയത്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍, വടംവലി എന്നിവയും ആവേശകരമായി. വിഭവ സമൃദ്ധമായ സദ്യയും ഒരുക്കിയിരുന്നു.