അബുദാബി: സ്വാതി ക്രീയേഷൻസിന്റെ ബാനറിൽ ഒരു കൂട്ടം സിനിമാ പ്രേമികൾ ആരംഭിച്ച സിനി മൈൻഡ്സ് കേരളയുടെ ആദ്യ സംഗമം "ചിങ്ങ നിലാവ്' അബുദാബിയിൽ നടന്നു,
ഡോ. ധനലക്ഷ്മിയുടെ വിയോഗത്തിൽ ആദരാഞ്ജലി അർപ്പിച്ച് തുടങ്ങിയ സമ്മേളനത്തിൽ സിഎംകെ സ്ഥാപക വിദ്യ നിഷൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യ സോഷ്യൽ സെന്റർ പ്രസിഡന്റ് ജയചന്ദ്രൻ നായർ, സെക്രട്ടറി സത്യബാബു, സമാജം പ്രസിഡന്റ് സലീം ചിറക്കൽ, സെക്രട്ടറി സുരേഷ് അഷ്റഫ് ലുലു, പ്രോഗ്രാം കോഓർഡിനേറ്റർ നസീർ, സി.വി. എം. ഫത്താഹ് എന്നിവർ സംസാരിച്ചു.
നിഷാൻ റോയ്, എം.കെ. ഫിറോസ്, ഹമീദ്, മമ്മിക്കുട്ടി, വാഹിബ്, സബീന, ഇസ്മയിൽ, സുമേഷ്, ഷാനി, അൻസാർ കബീർ എന്നിവർ ആശംസകൾ അറിയിച്ചു,
വിവിധ കലാവിനോദ പരിപാടികൾ അരങ്ങേറി. അൻസാർ വെഞ്ഞാറമൂട്, ഫഹീം, ഡോ. ഷാസിയ, റജ എന്നിവർ ഗാനപരിപാടികൾക്ക് നേതൃത്വം നൽകി.
Tags : Chinganilavu Onam Celebration