റോം: അലിക്ക് ഇറ്റലിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം റോമിൽ സംഘടിപ്പിച്ചു. കർദിനാൾ ജോർജ് കൂവക്കാട്, ഇന്ത്യൻ എംബസി ഡിസിഎം ഗൗരവ് ഗാന്ധി, പാസ്പോർട്ട് ഓഫീസർ രാഹുൽ ശർമ, പ്രഥമ പ്രസിഡന്റ് ഗർവാസീസ് ജെ. മുളക്കര, പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, സെക്രട്ടറി തോമസ് ഇരുമ്പൻ, ക്നാനായ മലങ്കര വികാരി മോൺ കുറിയാക്കോസ് ചെറുപുഴ, ഫാ. ജിന്റോ പടയാട്ടി തുടങ്ങിയവർ പങ്കെടുത്തു.

സമ്മേളനത്തിന്റെ ഉദ്ഘാടന ശേഷം മാവേലി എല്ലാവർക്കും ആശംസകൾ അർപ്പിച്ചു. തുടർന്ന് നിരവധി കലാപരിപാടികളും രുചികരമായ ഓണസദ്യയും നടന്നു. ആയിരം പേരോളം പങ്കെടുത്ത ഓണാഘോഷം വൻ വിജയമായിരുന്നു എന്ന് സംഘാടകർ അറിയിച്ചു.

സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഭാരവാഹികളായ രാജു കള്ളിക്കാടൻ, ജിൻസൻ പാലാട്ടി, അനില, സിറിയക്ക് ജോസ്, ജെജി മാന്നാർ, സുനിൽകുമാർ കൊളത്തുപ്പിള്ളി, ജിന്റോ കുര്യാക്കോസ്, ഓഡിറ്റർമാരായ ജോസ് മോൻ കമ്മട്ടിൽ, ഹാമിൽട്ടൺ ജോസഫ് എന്നിവർ നേതൃത്വം വഹിച്ചു.
Tags : ALIK ITALY Onam Celebration