മലപ്പുറം: കൊണ്ടോട്ടിയിൽ മെത്താംഫിറ്റമിനുമായി യുവാവ് പിടിയിൽ. തിരൂരങ്ങാടി മുന്നിയൂര്‍ വെളിമുക്ക് സ്വദേശി മുഹമ്മദ് സഹല്‍ (30) ആണ് പിടിയിലായത്.
വാഹനത്തില്‍ കടത്തുകയായിരുന്ന 132 ഗ്രാം ലഹരി വസ്തു ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. മഞ്ചേരി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഇ ജിനീഷിന്റെ നേതൃത്വത്തില്‍ സര്‍ക്കിള്‍ ഓഫീസ് സംഘവും എക്സൈസ് കമ്മിഷണര്‍ സ്ക്വാഡും മലപ്പുറം ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഇയാളിൽ നിന്ന് കാറും 27,000 രൂപയും കണ്ടെടുത്തു.
കാലിക്കറ്റ് സര്‍വകലാശാല, കരിപ്പൂര്‍ വിമാനത്താവള പരിസരങ്ങള്‍ കേന്ദ്രീകരിച്ചു മയക്കുമരുന്ന് വില്‍പ്പന നടത്തിവരുന്ന സംഘത്തിലെ പ്രധാനിയാണ് സഹലെന്ന് അന്വേഷണ സംഘം പറഞ്ഞു. 2023ല്‍ മസിനഗുഡിയില്‍ വെച്ച് മെത്താഫിറ്റാമിനുമായി പിടിയിലായി ജയില്‍ ശിക്ഷ അനുഭവിച്ച് ജാമ്യത്തില്‍ ഇറങ്ങിയായിരുന്നു വീണ്ടും ലഹരിക്കടത്ത്.
Tags : methamphetamine arrest