ജയ്പുർ: രാജസ്ഥാനിൽ കുപ്രസിദ്ധ ഗുണ്ടാ തലവൻ രോഹിത് ഗോദരയുടെ സംഘത്തിലെ ഷാർപ് ഷൂട്ടർ പിടിയിൽ.
അഭിഷേക്(ബത്തർ) എന്നയാളെ കോട്പുട്ലി-ബെഹ്റോറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളുടെ തലയ്ക്ക് പോലീസ് 25,000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
ഇയാളെ പിടികൂടാൻ പോലീസ് വലിയ രീതിയിൽ അന്വേഷണം നടത്തിവരികയായിരുന്നു. സ്ത്രീ വേഷം ധരിച്ച് മുഖം മറച്ച് നടന്നുപോയ ഇയാളെ സംശയം തോന്നി പോലീസ് തടഞ്ഞ് നിർത്തുകയായിരുന്നു.
മൂന്ന് പിസ്റ്റളുകൾ, 12 ലൈവ് ബുള്ളറ്റുകൾ, ഒരു അധിക മാഗസിൻ എന്നിവ ഇയാളിൽ നിന്ന് കണ്ടെടുത്തു. ഗുണ്ടാസംഘാംഗങ്ങളായ രോഹിത് ഗോദര, ലോറൻസ് ബിഷ്ണോയി, ഹാരി ബോക്സർ എന്നിവരുമായി ബന്ധമുള്ളവരെ കണ്ടെത്തി വരികയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ദേവേന്ദ്ര കുമാർ ബിഷ്ണോയി പറഞ്ഞു.
Tags : Rohit Godara Rajasthan Cops Arrested