ഷിംല: ഹിമാചൽ പ്രദേശിലെ ഷിംല ജില്ലയിൽ ആറ് വയസുകാരിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ഐസ്ക്രീം കച്ചവടക്കാരൻ അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിയായ 45 വയസുകാരനാണ് അറസ്റ്റിലായത്.
ഇന്ന് ഉച്ചയ്ക്കാണ് സംഭവമുണ്ടായത്. കച്ചവടക്കാരൻ ആറ് വയസുകാരിയെ ഐസ്ക്രീം നൽകാമെന്ന് പറഞ്ഞ് കൂട്ടികൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
കുട്ടിയെ കാണാതായതായി ശ്രദ്ധയിൽപ്പെട്ട അമ്മ അന്വേഷിച്ചെത്തിയപ്പോൾ കണ്ടത് കുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുന്ന ഐസ്ക്രീം കച്ചവടക്കാരനെയാണ്. കുട്ടിയുടെ അമ്മയെ കണ്ടയുടൻ കച്ചവടക്കാരൻ സ്ഥലംവിട്ടു.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ആയിരുന്നു.
Tags : arrest